ഐസ് ക്രീം തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി; ലൈംഗികമായി പീഡിപ്പിച്ചു; ആറ് വയസുകാരന്റെ മൃതദേഹം വാട്ടര്‍ ടാങ്കില്‍; 18 കാരന്‍ അറസ്റ്റില്‍

LATEST UPDATES

6/recent/ticker-posts

ഐസ് ക്രീം തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി; ലൈംഗികമായി പീഡിപ്പിച്ചു; ആറ് വയസുകാരന്റെ മൃതദേഹം വാട്ടര്‍ ടാങ്കില്‍; 18 കാരന്‍ അറസ്റ്റില്‍
ആറുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പതിനെട്ടുവയസുകാരന്‍ അറസ്റ്റില്‍. ചെന്നൈയിലെ കൃഷ്ണപുരത്തിനടുത്തെ  കാട്ടാംപട്ടി ഗ്രാമത്തിലാണ് സംഭവം, ഗ്രാമത്തിന് സമീപത്തുള്ള ജലസംഭരണിയില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.


ഞായറാഴ്ച വൈകുന്നേരമാണ് വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന ആറ് വയസുകാരനെ കാണാതായതെന്നാണ് വിവരം. കുട്ടി അയല്‍പക്കത്ത് കളിക്കുകയായിരുന്നെന്ന് മാതാപിതാക്കള്‍ ആദ്യം കരുതിയെങ്കിലും ഏറെ നേരം കഴിഞ്ഞിട്ടും തിരികെ എത്താത്തതിനെ തുടര്‍ന്ന് അയല്‍വാസികളോടൊപ്പം തിരച്ചില്‍ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. തിങ്കളാഴ്ച വൈകീട്ട് മുതല്‍ കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. ചൊവ്വാഴ്ചയാണ് വാട്ടര്‍ ടാങ്കില്‍നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കാണാതായദിവസം കുട്ടിയെ ബന്ധുവായ 18-കാരനൊപ്പം ചിലര്‍കണ്ടിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.കാട്ടാംപട്ടി സ്വദേശി പ്രകാശ് ആണ് പിടിയിലായത്. പീഡനം കുട്ടി പുറത്തുപറയുമെന്ന സംശയത്തെത്തുടര്‍ന്ന് ശ്വാസംമുട്ടിച്ചുകൊന്നതിനുശേഷം, ഉപയോഗ രഹിതമായ ജലസംഭരണിയില്‍ തള്ളുകയായിരുന്നു. വീടിനുസമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഐസ്‌ക്രീം തരാമെന്ന് പറഞ്ഞ് വിളിച്ചു കൊണ്ടുപോയായിരുന്നു പീഡനം.


യുവാവിനെതിരെ പോക്‌സോ, കൊലപാതകം ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

Post a Comment

0 Comments