നടൻ വിനായകനെതിരെ എസി പിക്ക് പരാതി

LATEST UPDATES

6/recent/ticker-posts

നടൻ വിനായകനെതിരെ എസി പിക്ക് പരാതി
ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച നടൻ വിനായകനെതിരെ പരാതി. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സോണി പനന്താനമാണ് കൊച്ചി എസിപിക്ക് പരാതി നൽകിയത്.ഉമ്മൻചാണ്ടിയുടെ മരണത്തെക്കുറിച്ച് അപകീർത്തി പരവും അസഭ്യവുമായ ഭാഷ ഉപയോഗിച്ചും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരണം നടത്തിയെന്നാണ് പരാതി.


എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി അജിത്ത് അമീർ ബാവയും പോലീസിൽ പരാതി നൽകിയിരുന്നു.അതേസമയം നടനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധം ശക്തമായി. നടന്റെ സമൂഹമാദ്ധ്യമ പോസ്റ്റുകളിലടക്കം അസഭ്യം നിറഞ്ഞു. നടനെ കൈയ്യേറ്റം ചെയ്യുമെന്ന ഭീഷണികളും വരുന്നുണ്ട്.’ആരാട.. ഈ ഉമ്മൻചാണ്ടി… എന്തിനാടാ.. ഈ മൂന്ന് ദിവസമൊക്കെ കബൂറാക്കല്ലെ.. നിർത്തിയിട്ട് പോ..പത്രക്കാരോടാ പറയണെ. ഉമ്മൻചാണ്ടി ചത്തുപോയി അതിന് ഞങ്ങൾ എന്ത് ചെയ്യണം.എന്റെ അച്ഛനും ചത്ത് നിങ്ങടെ അച്ഛനും ചത്ത് അതിനിപ്പോ എന്ത് ചെയ്യണം ഒന്ന് നിർത്തി പോ പ്ലീസ്.. ഉമ്മൻചാണ്ടി നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാൽ ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാ അറിയില്ലെ ഇയാൾ ആരാണെന്ന്…ഉമ്മൻചാണ്ടി ചത്തു അത്രതന്നെ ഒന്ന് നിർത്തിയിട്ട്പോ’.. എന്നാണ് വിനായകൻ ആ വിഡീയോയിൽ പറയുന്നത്.


വിമർശനം ശക്തമായതോടെ ലൈവ് വീഡിയോ നടൻ പിൻവലിച്ചിരുന്നു.അതേസമയം തിരുവനന്തപുരത്ത് നിന്ന് ഇന്നലെ രാവിലെ ഏഴു മണിക്ക് ആരംഭിച്ച വിലാപയാത്ര 28 മണിക്കൂർ പിന്നിട്ടു.


Post a Comment

0 Comments