ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിന് സാന്ത്വനമേകാൻ സമസ്ത നേതാക്കൾ പുതുപ്പള്ളിയിലെത്തി

LATEST UPDATES

6/recent/ticker-posts

ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിന് സാന്ത്വനമേകാൻ സമസ്ത നേതാക്കൾ പുതുപ്പള്ളിയിലെത്തി


 കോട്ടയം :മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്താനും കുടുംബത്തിന് സ്വാന്തനമേകാനും സമസ്ത നേതാക്കൾ പുതുപ്പള്ളിയിലെത്തി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ കൊയ്യോട് ഉമർ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള സംഘമാണ് പുതുപ്പള്ളിയിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചത്. മകൻ  ചാണ്ടി ഉമ്മൻ,മകൾ അച്ചു ഉമ്മൻ, കുടുംബാഗങ്ങൾ, നാട്ടുകാർ, പാർട്ടി പ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു. 


സമസ്ത കേന്ദ്ര മുശാവറ അംഗം എ. വി. അബ്ദുറഹ്മാൻ മുസ്ലിയാർ, പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ, എസ്. വൈ. എസ് സംസ്ഥാന വർക്കിങ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, സമസ്ത മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ, സമസ്ത വിദ്യാഭ്യാസ ബോർഡ് മെമ്പർ ഇസ്മയിൽ കുഞ്ഞു ഹാജി മാന്നാർ, എസ്. വൈ. എസ്. ട്രഷറർ എ. എം. പരീദ് എറണാകുളം, വൈ. പ്രസിഡണ്ട്‌ സി. കെ. കെ. മാണിയൂർ, എസ്. എം. എഫ് സംസ്ഥാന സെക്രട്ടറി എ. കെ. അബ്ദുൽ ബാഖവി, എസ്.വൈ. എസ്. സംസ്ഥാന സെക്രട്ടറി നിസാർ പറമ്പൻ, സമസ്ത ഓർഗനൈസർ ഒ. എം. ശരീഫ് ദാരിമി കോട്ടയം, സമസ്ത കോട്ടയം ജില്ലാ ട്രഷറർ അബൂ ശമ്മാസ് മുഹമ്മദ്‌ അലി മൗലവി എന്നിവരടങ്ങിയ സംഘമാണ് പുതുപ്പള്ളി യിലെത്തിയത്.

 ഉമ്മൻ ചാണ്ടി ജന ഹൃദയങ്ങളിൽ ജീവിച്ച, ജനസേവനം മുഖമുദ്രയാക്കിയ മാതൃക നേതാവായിരുന്നു വെന്നും അദ്ദേഹത്തിന്റെ ദേഹ വിയോഗത്തിൽ സമസ്ത കേരള ജം ഇ യ്യത്തുൽ ഉലമയുടെ അനുശോചനം അറിയിക്കുന്നതായും കൊയ്യോട് ഉമർ മുസ്ലിയാർ പറഞ്ഞു.

Post a Comment

0 Comments