കണ്ണൂര്‍ വിമാനത്താവളത്തില്‍ പരിശോധന കഴിഞ്ഞിറങ്ങിയ കാസര്‍കോട് സ്വദേശിയില്‍ നിന്ന് പൊലീസ് സ്വര്‍ണം പിടിച്ചു

LATEST UPDATES

6/recent/ticker-posts

കണ്ണൂര്‍ വിമാനത്താവളത്തില്‍ പരിശോധന കഴിഞ്ഞിറങ്ങിയ കാസര്‍കോട് സ്വദേശിയില്‍ നിന്ന് പൊലീസ് സ്വര്‍ണം പിടിച്ചു

 കണ്ണൂർ: ഷാര്‍ജയില്‍ നിന്ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി പരിശോധനകള്‍ക്ക് ശേഷം പുറത്തിറങ്ങിയ ബന്തടുക്ക സ്വദേശിയായ യാത്രക്കാരനില്‍ നിന്ന് എയര്‍പോര്‍ട്ട് പൊലീസ് സ്വര്‍ണം പിടികൂടി. ബന്തടുക്കയിലെ അഹമ്മദ് കബീര്‍ റിഫായ് (22) ആണ് അറസ്റ്റിലായത്. എയര്‍പോര്‍ട്ടിലെ പരിശോധനക്ക് ശേഷം പുറത്തിറങ്ങിയ റിഫായിയെ സംശയം തോന്നി പൊലീസ് പരിശോധിക്കുകയായിരുന്നു. പരിശോധനയിലാണ് 221.33 ഗ്രാം തൂക്കം വരുന്ന സ്വര്‍ണം കണ്ടെത്തിയത്. ഏകദേശം 10,14,217 രൂപ വില വരും. കണ്ണൂര്‍ സിറ്റി പൊലീസ് മേധാവി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ പ്രത്യേക സ്‌ക്വാഡ് ആണ് സ്വര്‍ണവുമായി യാത്രക്കാരനെ പിടികൂടിയത്.

Post a Comment

0 Comments