മാനനഷ്ടക്കേസുമായി ബാല; യൂട്യൂബര്‍ ‘ചെകുത്താന്’ വക്കീല്‍ നോട്ടീസ്

LATEST UPDATES

6/recent/ticker-posts

മാനനഷ്ടക്കേസുമായി ബാല; യൂട്യൂബര്‍ ‘ചെകുത്താന്’ വക്കീല്‍ നോട്ടീസ്


 സമൂഹമാധ്യമങ്ങളിൽ ‘ചെകുത്താൻ’ എന്നറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിനിനെതിരെ   മാനനഷ്ടകേസ് നൽകാനൊരുങ്ങി നടൻ ബാല. അപകീർത്തികരമായ പ്രസ്താവന നടത്തിയെന്ന് കാട്ടി അജു അലക്‌സിന് ബാല വക്കീൽ നോട്ടീസ് അയച്ചു. വീട് കയറി ആക്രമിച്ചെന്നത് തെറ്റായ പ്രസ്താവനയാണ്. ഇത് മൂന്ന് ദിവസത്തിനകം പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നാണ് നോട്ടീസില്‍ പറയുന്നത്.  യുട്യൂബര്‍ അജു അലക്സിനെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ നടൻ ബാലയുടെ വീട്ടിലെത്തി പൊലീസ് കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു.ഫ്ലാറ്റിനുള്ളിൽ അതിക്രമിച്ചു കയറി ബാല തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്നാണ് പരാതി. അജുവിന്റെ സുഹൃത്ത് മുഹമ്മദ്‌ അബ്ദുൽ ഖാദര്‍ ആണ് പരാതിക്കാൻ. തനിക്കെതിരെ അജു അലക്സ് വിഡിയോ ചെയ്തതിലുള്ള വിരോധമാണ് ബാലയുടെ പ്രവര്‍ത്തിക്ക് കാരണമെന്നാണ് എഫ്ഐആര്‍.

തൃക്കാക്കര പൊലീസാണ് വീട്ടിലെത്തി നടന്റെ മൊഴി എടുത്തത്. പരിശോധനയിൽ തോക്ക് കണ്ടെത്തിയില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. സിനിമാ മേഖലയിലെ ചില പ്രമുഖതാരങ്ങളെ ആക്ഷേപിച്ചതിനു ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെക്കൊണ്ട് മാപ്പ് പറയിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസം ബാല സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. മാപ്പു പറയിക്കാൻ ബാല കോടതിയാണോ എന്നു ചോദിച്ച് അജുഅലക്സും വിഡിയോ പുറത്തിറക്കി. ഇതിനു പിന്നാലെയാണ് അജു അലക്സിനെതിരെ ബാല രംഗത്തുവരുന്നത്. ഇതേതുടർന്ന് സന്തോഷ് വർക്കിക്കൊപ്പമാണ് ബാല യൂട്യൂബറുടെ ഫ്ലാറ്റിലെത്തുന്നത്. എന്നാൽ യൂട്യൂബറുടെ സുഹൃത്ത് മാത്രമാണ് റൂമിലുണ്ടായിരുന്നത്. ഇയാളെ ബാല തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്നായിരുന്നു പിന്നീട് വന്ന വിവാദം.

എന്നാൽ അജുവിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും തോക്കുമായി പോയെന്നു പറയുന്നത് ശരിയല്ലെന്നും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ബാല വ്യക്തമാക്കിയിരുന്നു.

Post a Comment

0 Comments