LATEST UPDATES

6/recent/ticker-posts

നിർധനയായ പെൺകുട്ടിയുടെ വിവാഹത്തിനും രോഗിക്ക് മരുന്ന് വാങ്ങാനുമുള്ള ധന സഹായം നൽകി സൗത്ത് ചിത്താരി സാന്ത്വനം കമ്മിറ്റി

 


കാഞ്ഞങ്ങാട്: നിർധനയായ പെൺകുട്ടിയുടെ വിവാഹത്തിനും ഒരു രോഗിക്ക് മരുന്ന് വാങ്ങാനുമുള്ള ധന സഹായം നൽകി സൗത്ത് ചിത്താരി സാന്ത്വനം കമ്മിറ്റി. തെക്കേപ്പുറം ജുമാ മസ്ജിദ് ഖത്തീബ് ഇർഷാദ് സഖാഫിയുടെ സാന്നിധ്യത്തിൽ കേരള മുസ്ലിം ജമാഅത്ത് സൗത്ത് ചിത്താരി സെക്രട്ടറി അബ്ദുൽ അസീസ് അടുക്കം തുക ഏൽപ്പിച്ചു. ചടങ്ങിൽ രിഫായി അബ്ദുൽ ഖാദർ ഹാജി,  അബ്ദുല്ല സഅദി , ത്വയ്യിബ് കുളിക്കാട്, അൻസാരി മാട്ടുമ്മൽ എന്നിവർ സംബന്ധിച്ചു. പ്രാർത്ഥനക്ക് ഇർഷാദ് സഖാഫി നേതൃത്വം നൽകി

Post a Comment

0 Comments