ജി എച്ച് എസ് എസ് കുമ്പളയിലെ വിദ്യാര്‍ത്ഥികള്‍ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

ജി എച്ച് എസ് എസ് കുമ്പളയിലെ വിദ്യാര്‍ത്ഥികള്‍ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചുകുമ്പള:ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് ജി എച്ച് എസ് എസ് കുമ്പളയിലെ വിദ്യാര്‍ത്ഥികള്‍ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.സ്കൂളിലെ സോഷ്യല്‍ സയന്‍സ് ക്ലബ്ബ്,സ്കൂള്‍ സോഷ്യല്‍ സര്‍വീസ് സ്കീം, ജെ ആര്‍ സി, സ്പോര്‍ട്സ് ക്ലബ്ബ് തുടങ്ങിയവയുടെ നേതൃത്വത്തിലാണ് കുമ്പള ടൗണില്‍ റാലി സംഘടിപ്പിച്ചത്. സ്കൂള്‍ സീനിയര്‍ അസിസ്റ്റന്റ് ജയശ്രീ ഫ്ലാഗ് ഓഫ് ചെയ്തു.റാലിക്ക് ശേഷം യുദ്ധവിരുദ്ധ പ്രതിജ്ഞയും ബോധവത്കരണവും നടന്നു.ഹിരോഷിമയും നാഗസാക്കിയും നല്‍കുന്ന പാഠങ്ങള്‍,യുദ്ധമുണ്ടാക്കുന്ന ആഘാതങ്ങള്‍,പരസ്പരം സൗഹാര്‍ദത്തില്‍ ജീവിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയവ കുട്ടികളുമായി അധ്യാപകര്‍ പങ്ക് വെച്ചു. സ്റ്റാഫ് സെക്രട്ടറി ദിനേശന്‍,അധ്യാപകരായ പ്രദീപ് കുമാര്‍,രമണി,തങ്കമണി,ഗൗരീഷന്‍,ഉദയശങ്കര്‍,ദൃശ്യ,നിഷ,ഇര്‍ഷാദ്,കൃപലാനി തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments