മുടി വെട്ടാനെത്തിയ ആണ്‍കുട്ടികളെ വിവസ്ത്രരാക്കി ലൈംഗികാതിക്രമം; ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരന്‍ അറസ്റ്റില്‍

LATEST UPDATES

6/recent/ticker-posts

മുടി വെട്ടാനെത്തിയ ആണ്‍കുട്ടികളെ വിവസ്ത്രരാക്കി ലൈംഗികാതിക്രമം; ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരന്‍ അറസ്റ്റില്‍ബാര്‍ബര്‍ ഷോപ്പിലെത്തിയ 11 വയസ്സുള്ള ആണ്‍കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രമം. കുട്ടികളുടെ പരാതിയില്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കര മണലൂര്‍ സ്വദേശി മേലേ പുത്തന്‍വീട്ടില്‍ ചന്ദ്രനെ (62) മലയാലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി ജോലിചെയ്യുന്ന മലയാലപ്പുഴ മുക്കുഴിയിലെ ബാര്‍ബര്‍ ഷോപ്പില്‍ മുടിവെട്ടിയ്ക്കാനെത്തിയപ്പോഴാണ് പ്രതി ലൈംഗികാതിക്രമം കാട്ടിയത്. കുട്ടിയെ വിവസ്ത്രരാക്കിയശേഷം ലൈംഗികാതിക്രമം കാട്ടുകയായിരുന്നു. വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വീണ്ടും കുട്ടികളെ വിളിച്ചതോടെ വെള്ളിയാഴ്ച രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. അപ്പോള്‍ തന്നെ വനിതാ പൊലീസ് വീടുകളിലെത്തി കുട്ടികളുടെ വിശദമായ മൊഴികള്‍ രേഖപ്പെടുത്തി. തുടര്‍ന്ന് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനും, ഭീഷണിപ്പെടുത്തലിനും പോക്‌സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരവും എസ്.ഐ കിരണ്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു. വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Post a Comment

0 Comments