കണ്ണൂരില്‍ വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്

LATEST UPDATES

6/recent/ticker-posts

കണ്ണൂരില്‍ വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്

 

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. വന്ദേഭാരത് ട്രെയിനിന് നേരെയാണ് കല്ലേറ് ഉണ്ടായത്. ഇന്ന് ഉച്ചയ്ക്ക് 3.40നായിരുന്നു കല്ലേറ് ഉണ്ടായത്.


കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ച വന്ദേഭാരത് എക്സ്പ്രസിന് നേരെ തലശേരിക്കും മാഹിക്കും ഇടയിൽ വച്ചാണ് കല്ലേറുണ്ടായത്. കല്ലേറിൽ ട്രെയിനിന്റെ സി8 കോച്ചിന്റെ ചില്ല് തകർന്നു. യാത്രക്കാർക്ക് ആർക്കും പരിക്കില്ല. ശക്തമായ ഏറിനെ തുടർന്ന് ചില്ല് പൊട്ടി കോച്ചിന് അകത്തേക്ക് വീണതായി യാത്രക്കാർ പറയുന്നു. പൊട്ടിയ ഗ്ലാസിൽ താത്കാലികമായി സ്റ്റിക്കർ ഒട്ടിച്ചാണ് ട്രെയിൻ യാത്ര തുടരുന്നത്. ട്രെയിനിൽ ആർപിഎഫ് സംഘം പരിശോധന നടത്തി.


കണ്ണൂരിൽ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ട്രെയിനിന് നേരെ കല്ലേറുണ്ടായിരുന്നു. തിങ്കളാഴ്ച നിസാമുദ്ദീനിൽ നിന്ന് എറണാകുളത്തേക്കു പോകുകയായിരുന്ന തുരന്തോ എക്സ്പ്രസിനു നേരെ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു ആക്രമണം ഉണ്ടായത്. ഞായറാഴ്ച വൈകിട്ട് ഏഴിനും ഏഴരയ്ക്കും മധ്യേ കണ്ണൂരിലും കാസർകോട്ടുമായി 3 ട്രെയിനുകൾക്കു നേരെയുമായിരുന്നു കല്ലേറ്.

Post a Comment

0 Comments