റാണിപുരം ഹില്‍ സ്റ്റേഷന്‍; അടിസ്ഥാന സൗകര്യവികസന പ്രവൃത്തി വിലയിരുത്തി ജില്ലാ കളക്ടര്‍

LATEST UPDATES

6/recent/ticker-posts

റാണിപുരം ഹില്‍ സ്റ്റേഷന്‍; അടിസ്ഥാന സൗകര്യവികസന പ്രവൃത്തി വിലയിരുത്തി ജില്ലാ കളക്ടര്‍


 മലബാറിലെ പ്രധാന ഹില്‍ സ്റ്റേഷനായ റാണിപുരത്ത് കൂടുതല്‍ അടിസ്ഥാന സൗകര്യവികസന പ്രവൃത്തി വിലയിരുത്തി ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍. സംസ്ഥാന ടൂറിസം വകുപ്പ് 1.93 കോടി രൂപ അനുവദിച്ചതിന്റെ പ്രവൃത്തി പുരോഗതി ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ് വിവരിച്ചു. പ്രവൃത്തിയുടെ ഭാഗമായി ടൂറിസ്റ്റുകള്‍ക്ക് താമസിക്കാനുള്ള പന്ത്രണ്ട് മുറികളും അനുബന്ധ സൗകര്യങ്ങളുമുള്ള കോംപ്ലക്സില്‍ സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യമേര്‍പ്പെടുത്തും. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ഉടമസ്ഥതയിലുള്ള ടൂറിസ്റ്റ് കോംപ്ലക്സിന്റെ നിലവിലെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷം മലനിരകളില്‍ ട്രക്കിങ് ആസ്വദിക്കാനും കളക്ടര്‍ സമയം കണ്ടെത്തി. നിത്യേന നൂറ് കണക്കിന് സഞ്ചാരികള്‍ മലകയറ്റത്തിന് എത്തുന്ന റാണിപുരം സ്വാതന്ത്ര്യദിനത്തില്‍ 641 പേര്‍ സന്ദര്‍ശിച്ചു.


സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി.ശേഷപ്പ, പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ്, വികസന കാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ ലത അരവിന്ദന്‍, വാര്‍ഡ് അംഗങ്ങളായ സി.ആര്‍.ബിജു, പി.കെ.സൗമ്യമോള്‍, ടൂറിസ്റ്റ് കോംപ്ലക്സ് നടത്തിപ്പുകാരന്‍ ഷാജി, മധു തുടങ്ങിയവര്‍ കളക്ടറോടൊപ്പമുണ്ടായിരുന്നു.

Post a Comment

0 Comments