സൗജന്യ തൊഴില്‍മേള ആഗസ്റ്റ് 19ന് കാഞ്ഞങ്ങാട്

LATEST UPDATES

6/recent/ticker-posts

സൗജന്യ തൊഴില്‍മേള ആഗസ്റ്റ് 19ന് കാഞ്ഞങ്ങാട്

 കാസര്‍കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 19ന് കാഞ്ഞങ്ങാട് ഓര്‍ഫനേജ് ഐ.ടി.സി ആന്റ് അറബിക് കോളേജില്‍ സൗജന്യ തൊഴില്‍ മേള സംഘടിപ്പിക്കുന്നു.  25 ല്‍ കൂടുതല്‍ ഉദ്യോഗദായകര്‍ പങ്കെടുക്കുന്ന തൊഴില്‍ മേളയില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നായി 800 ല്‍ കൂടുതല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പങ്കെടുക്കുവാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അന്നേദിവസം രാവിലെ 9.30ന് എല്ലാ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റ( മൂന്ന് കോപ്പി ) സഹിതം എത്തണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തി തൊഴില്‍ മേളയില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും  സംശയ നിവാരണത്തിനും ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കാസര്‍കോട് ഫോണ്‍ 9207155700, 04994 255582.

Post a Comment

0 Comments