ഓണ വിപണിയില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന

ഓണ വിപണിയില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന

 കാസർകോട്:സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ്, മാവേലി സ്റ്റോര്‍, സ്വകാര്യ കച്ചവട സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖറിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. എ.ഡി.എം കെ.നവീന്‍ ബാബു, ജില്ലാ സപ്ലൈ ഓഫീസര്‍ എ.സജാദ്, താലൂക്ക് സപ്ലൈ ഓഫീസര്‍, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ എന്നിവരും പരിശോധനയില്‍ കൂടെയുണ്ടായിരുന്നു. പെരിയാട്ടടുക്കം മാവേലി സ്റ്റോര്‍, ഉദുമ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ,് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് കടകള്‍, ഹോട്ടലുകള്‍, പഴം പച്ചക്കറി കടകള്‍, ഗ്രോസറി കടകള്‍ എന്നിവിടങ്ങളിലും പരിശോധന നടത്തി. ഓണകിറ്റുകള്‍ തയാറാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കാന്‍ സപ്ലൈയ്‌ക്കോയ്ക്കും ഡി.എസ്.ഒയ്ക്കും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.


കച്ചവട സ്ഥാപനങ്ങള്‍ വിലവിവരം കൃത്യമായി പ്രദര്‍ശിപ്പിക്കാനും പാക്ക് ചെയ്തു വില്ക്കുന്നവയില്‍ എം.ആര്‍.പി ഉത്പന്നത്തിന്റെ തീയതി തുടങ്ങിയവ ഇല്ലെങ്കില്‍ നടപടി എടുക്കുമെന്നും കളക്ടര്‍ പറഞ്ഞു. പുതിയ ബസ് സ്റ്റാന്‍ഡില്‍ അനാദി കടയില്‍ കാലാവധി കഴിഞ്ഞ ത്രാസ് ഉപയോഗിച്ചതിന് 2000 രൂപ പിഴ ഈടാക്കി. 
 

Post a Comment

0 Comments