ഹൊസ്ദുര്‍ഗ് താലൂക്കില്‍ കടകളില്‍ സംയുക്ത പരിശോധന നടത്തി

ഹൊസ്ദുര്‍ഗ് താലൂക്കില്‍ കടകളില്‍ സംയുക്ത പരിശോധന നടത്തി




ഹോസ്ദുര്‍ഗ് താലൂക്കില്‍ ഡെപ്യൂട്ടി കളക്ടര്‍ ദിനേശ് കുമാറിന്റെ നേതൃത്വത്തില്‍ 40 ഓളം കടകളില്‍ സംയുക്ത പരിശോധന നടത്തി. പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.എന്‍.ബിന്ദു, റവന്യു ഇന്‍സ്‌പെക്ടര്‍മാരായ ശശിധരന്‍, സൈഫുദ്ദീന്‍ ലീഗല്‍ മെട്രോളജി ഇന്‍സ്പക്ടര്‍ എന്നിവര്‍ ഉണ്ടായിരുന്നു. പച്ചക്കറി കട, ചിക്കന്‍ കട, ഗ്രോസറി, ബേക്കറി, സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ്, മാവേലി സ്റ്റോര്‍, ഉണക്കമീന്‍ കട, ഹോട്ടല്‍ എന്നിവ പരിശോധിച്ചു. ഇതില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത മൂന്ന് കടകള്‍ക്ക് നോട്ടീസ് നല്‍കാനുള്ള നടപടി സ്വീകരിച്ചു.

Post a Comment

0 Comments