മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചു; പ്രമുഖ യൂ ട്യൂബർക്ക് എതിരെ കേസ്

LATEST UPDATES

6/recent/ticker-posts

മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചു; പ്രമുഖ യൂ ട്യൂബർക്ക് എതിരെ കേസ്

തിരുവനന്തപുരം: ഒരു ബാറിലെ മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതിനായി പരസ്യം നൽകിയതിന് യൂട്യൂബർ മുകേഷ് നായർക്കെതിരെ എക്സൈസ് കേസെടുത്തു. കൊല്ലത്തെ ഒരു ഫാമിലി റെസ്റ്റോ ബാറിനെ കുറിച്ച് സമൂഹ്യമാധ്യമങ്ങളിൽ പരസ്യം നൽകിയതിനാണ് എക്സൈസ് കേസെടുത്തത്. ബാറുടമ രാജേന്ദ്രനാണ് ഒന്നാം പ്രതി. ബാറിൻെറ ഉദ്ഘാടനത്തോടനുബന്ധിച്ച് മദ്യപാനം പ്രോത്സാഹിപ്പിക്കും വിധം പരസ്യം നൽകി അഭിനയിച്ചുവെന്നാണ് കേസ്. ഫാമിലി റെസ്റ്റോ ബാറിനെ കുറിച്ചുള്ള പരസ്യത്തിൽ മദ്യം കാണിച്ചിരുന്നു. അബ്കാരി ചട്ട പ്രകാരം ബാറുകൾക്ക് പരസ്യം പാടില്ല. ഈ നിയമം മറികടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്സെടുത്തത്. ബാർ ലൈസൻസ് ചട്ടലംഘനത്തിനാണ് കേസെടുത്തതെന്നാണ് എക്സൈസ് അറിയിച്ചത്. തിരുവനന്തപുരം സ്വദേശിയാണ് മുകേഷ് നായർ. സമൂഹ മാധ്യമങ്ങളിൽ മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന നിരവധി വീഡിയോകളാണ് മുകേഷ് നായർ പങ്കുവെച്ചിട്ടുള്ളത്.

Post a Comment

0 Comments