മുക്കൂട് പാലത്തിന്റെ പുനർനിർമാണത്തിന് 10 കോടി രൂപയുടെ ഭരണാനുമതി

LATEST UPDATES

6/recent/ticker-posts

മുക്കൂട് പാലത്തിന്റെ പുനർനിർമാണത്തിന് 10 കോടി രൂപയുടെ ഭരണാനുമതി


കാഞ്ഞങ്ങാട്: അജാനൂർ പഞ്ചായത്തിലെ രാവണീശ്വരം വേലാശ്വരം നമ്പ്യാരടുക്കം ചാലിങ്കാൽ പ്രദേശങ്ങളെ കെ.എസ്.ടി.പി. ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാലമാണ് മുക്കൂട്. പാലത്തിന്റെ പുനർനിർമാണത്തിന് 10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഇ.ചന്ദ്രശേഖരൻ എം.എൽ.എ. അറിയിച്ചു. 11 മീറ്റർ വീതിയിലാണ് പാലം നിർമിക്കുന്നത്.66 മീറ്റർ നീളത്തിൽ മൂന്ന് സ്പാനുകളിൽ നിർമിക്കുന്ന പാലത്തിന് ഒന്നര കിലോമീറ്റർ നീളത്തിൽ സമീപന റോഡുമുണ്ടാകും. രണ്ട് നടപ്പാതയും ഇതോടൊപ്പം നിർമിക്കും.

Post a Comment

0 Comments