പൂർവകാല അധ്യാപകരെ ആദരിച്ച് അംബികാ എ എൽ പി സ്കൂൾ ഉദുമ

LATEST UPDATES

6/recent/ticker-posts

പൂർവകാല അധ്യാപകരെ ആദരിച്ച് അംബികാ എ എൽ പി സ്കൂൾ ഉദുമപാലക്കുന്ന് : സെപ്തംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് അംബിക എ എൽ പി സ്കൂളിലെ പൂർവകാല അധ്യാപകരായ ബിയാട്രിസ് ഇസബൽ ഫെർണാണ്ടസ്, കുഞ്ഞിക്കോരൻ മാസ്റ്റർ ,സ്കൂൾ പി.ടി.എ പ്രസിഡണ്ടും , ചട്ടഞ്ചാൽ ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാളും ആയിരുന്ന രഘുനാഥൻ മാസ്റ്റർ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. ഹെഡ്മിസ്ട്രസ് രമണി ടീച്ചർ,  രമാവതി ടീച്ചർ, സുജിത ടീച്ചർ എന്നിവർ യോഗത്തിൽ സംസാരിച്ചു. എസ് ആർ ജി കൺവീനർ ലയശ്രീ ടീച്ചർ നന്ദി രേഖപ്പെടുത്തി.

Post a Comment

0 Comments