പള്ളിക്കര: നവീകരിച്ച പൂച്ചക്കാട് ശാഖ എസ് വൈ എസ് ഓഫീസ് സമസ്ത പ്രസിഡൻ്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവ്വഹിച്ചു.
ഉദ്ഘാടന ചടങ്ങിന് എസ് വൈ എസ് ശാഖ പ്രസിഡൻറ് മുഹമ്മദലി ഹാജി അദ്ധ്യക്ഷത വഹിച്ചു. എസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലംപാടി മുഖ്യ പ്രഭാഷണം നടത്തി. പൂച്ചക്കാട് ഖത്തീബ് സയ്യിദ് സിറാജുദ്ധീൻ തങ്ങൾ, മുദരിസ് മുജീബ് റഹ്മാൻ നിസാമി, മജീദ് മൗലവി ,മുഹമ്മദലി മൗലവി, എസ് വൈ എസ് ജില്ല ജനറൽ സെക്രട്ടറി ഹംസ ഹാജി പള്ളിപ്പുഴ, യൂനുസ് ഫൈസി കാക്കടവ്, റഷീദ് ഹാജി കല്ലിങ്കാൽ എന്നിവർ ആശംസ പ്രസംഗം നടത്തി.
എസ് വൈ എസ്, എസ് കെ എസ് എസ് ഫ് ജില്ലാ നേതക്കൾ, മണ്ഡലം നേതാക്കൾ, പഞ്ചായത്ത് നേതാക്കൾ , ശാഖ നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു.
ചടങ്ങിൽ ഓഫീസ് നവീകരിച്ച വ്യവസായ പ്രമുഖൻ പി. എ റഫീക്ക്, മേൽനോട്ടം നടത്തിയ കണ്ടത്തിൽ അബ്ദുൾ ഖാദർ, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ സർഫ്രാസിനെ എന്നിവരെ ആദരിച്ചു.
ഉദ്ഘാടന ചടങ്ങിന് എസ് വൈ എസ് ശാഖ ജനറൽ സെക്രട്ടറി മുഹാജിർ പൂച്ചക്കാട് സ്വാഗതവും, ട്രഷറർ പി.എ റഫീക്ക് നന്ദിയും പറഞ്ഞു
0 Comments