മാട്ടുമ്മൽ ആമു ഹാജി കുടുംബ സംഗമം; ലോഗോ പ്രകാശന കർമ്മം മുനവ്വറലി തങ്ങൾ നിർവഹിച്ചു

LATEST UPDATES

6/recent/ticker-posts

മാട്ടുമ്മൽ ആമു ഹാജി കുടുംബ സംഗമം; ലോഗോ പ്രകാശന കർമ്മം മുനവ്വറലി തങ്ങൾ നിർവഹിച്ചു
കാഞ്ഞങ്ങാട് : സൗത്ത് ചിത്താരിയിലെ പ്രമുഖ കുടുംബമായ മാട്ടുമ്മൽ ആമു ഹാജി കുടുംബ സംഗമത്തിന്റെ ലോഗോ പ്രകാശനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. നവംബർ 26ന് രാവിലെ 9മണിക്ക് ആകർഷകമായ പരിപാടികളോടെയാണ് പടന്നക്കാട് ബേക്കൽ ക്ളബ്ബിൽ വെച്ച് സംഗമം നടക്കുക. പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ വെച്ച് നടന്ന പ്രകാശന ചടങ്ങിൽ തയ്യിബ് ചിത്താരി,ശംസുദ്ധീൻ മാട്ടുമ്മൽ,ശാക്കിർ പി.വി,സുബൈർ മാട്ടുമ്മൽ,ശിഹാബ് തായൽ, ഉസാമത്ത് തായൽ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments