ഉദുമയിൽ നടന്ന വാക്കും വരയും - വഴിയോര ചിത്രരചന സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

ഉദുമയിൽ നടന്ന വാക്കും വരയും - വഴിയോര ചിത്രരചന സംഘടിപ്പിച്ചു


സ്നേഹത്തിന്റെ പാലാഴി തീർക്കണം - അഡ്വ.ടി.കെ.സുധാകരൻ


ഉദുമ: മൃഗത വളരുന്ന സമൂഹത്തിൽ സാന്ത്വനമരുളാൻ സ്നേഹത്തിന്റെ പാലാഴി തീർക്കണമെന്ന് ഗാന്ധിയൻ അഡ്വ.ടി.കെ.സുധാകരൻ പറഞ്ഞു. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഉദുമയിൽ നടന്ന വാക്കും വരയും - വഴിയോര ചിത്രരചനയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വരുന്ന തലമുറയെയെങ്കിലും അക്രമ വിമുക്ത സമൂഹമായി മാറ്റിയെടുക്കുന്നതിന് നമുക്ക് സാധിക്കണം. സ്നേഹത്തിന്റെ സൗഗന്ധിക പൂക്കൾ കൊണ്ട് കുടുംബം അലങ്കരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മീഡിയ കമ്മിറ്റി ചെയർമാൻ സുകുമാരൻ പൂച്ചക്കാട് അധ്യക്ഷനായി.

സംസ്ഥാന പ്രസിഡന്റ് പി.കെ. വിനയകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സി.വി. അജയൻ,ജില്ലാ പ്രസിഡന്റ് പി.കെ.വിനോദ് കുമാർ, ജില്ലാ സെക്രട്ടറി സി.ഇ.ജയൻ, രാജൻ പെരിയ, പി.കെ.പ്രകാശ് കുമാർ, കെ.ശശി, കെ.സുകുമാരൻ , ജി.മധുസൂദനൻ ,എം.എസ്. പുഷ്പലത, എ.കെ. ശശാങ്കൻ യു. പ്രശാന്ത് കുമാർ , എം. പുരുഷോത്തമൻ നായർ, കൊപ്പൽ പ്രഭാകരൻ, ദിനേശൻ മൂലകണ്ടം, കൃഷ്ണൻ ചട്ടഞ്ചാൽ, ശ്രീധരൻ വയലിൽ തുടങ്ങിയവർ സംസാരിച്ചു.

ചിത്രകാരന്മാരായ രവി പിലിക്കോട്, ഇ.വി. അശോകൻ, സുകുമാരൻ പൂച്ചക്കാട്, സന്തോഷ് പള്ളിക്കര, പ്രമോദ് ദർശന, ഹർഷ ദിനേശൻ, ജയരാജൻ തപസ്യ, കെ.വി. ജയചന്ദ്രൻ, വിനീഷ് മാവുങ്കാൽ തുടങ്ങിയവരാണ് വഴിയൊര ചിത്രരചനയിൽ പങ്കെടുത്തത്.

Post a Comment

0 Comments