പ്രാര്‍ഥനയ്‌ക്കെത്തിയ എട്ടാംക്ലാസുകാരിയെ കടന്നുപിടിച്ചു; കപ്പ്യാര്‍ അറസ്റ്റില്‍

LATEST UPDATES

6/recent/ticker-posts

പ്രാര്‍ഥനയ്‌ക്കെത്തിയ എട്ടാംക്ലാസുകാരിയെ കടന്നുപിടിച്ചു; കപ്പ്യാര്‍ അറസ്റ്റില്‍

 


പത്തനംതിട്ട: ആറന്മുളയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ കപ്പ്യാര്‍ അറസ്റ്റില്‍. ഇടയാറന്മുള സ്വദേശിയായ തോമസിനെയാണ് ആറന്മുള പോലീസ് പിടികൂടിയത്. എട്ടാംക്ലാസ് വിദ്യാര്‍ഥിനിയുടെ മാതാവ് നല്‍കിയ പരാതിയിലാണ് നടപടി.


കഴിഞ്ഞ ചൊവ്വാഴ്ച കൂട്ടുകാര്‍ക്കൊപ്പം സ്‌കൂളിനോട് ചേര്‍ന്ന പ്രാര്‍ഥനാലയത്തില്‍ എത്തിയ എട്ടാംക്ലാസുകാരിയെ കപ്പ്യാര്‍ കടന്നുപിടിച്ചെന്നാണ് പരാതിയിൽ പറയുന്നത്. രാവിലെ ഒന്‍പതരയോടെയാണ് പെണ്‍കുട്ടി കൂട്ടുകാര്‍ക്കൊപ്പം പ്രാര്‍ഥനയ്‌ക്കെത്തിയത്. ഇതിനിടെ കപ്പ്യാര്‍ പെണ്‍കുട്ടിക്ക് നേരേ അതിക്രമം കാട്ടിയെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ സഹപാഠി അധ്യാപിക മുഖേന കുട്ടിയുടെ വീട്ടുകാരെ വിവരമറിയിച്ചു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതരുടെ നിര്‍ദേശാനുസരണം പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.


അതിനിടെ, സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ പോലീസില്‍ പരാതി നൽകാതിരിക്കാതിരിക്കാനുള്ള ശ്രമങ്ങളുണ്ടെന്നായെന്നും ആക്ഷേപമുണ്ട്. പള്ളിയിലെ വികാരിയും സ്‌കൂളിലെ പ്രഥമാധ്യാപികയും ചേര്‍ന്ന് പരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്നാണ് ആക്ഷേപം. എന്നാല്‍, കുട്ടിയുടെ അമ്മ പോലീസില്‍ നല്‍കിയ പരാതിയില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടില്ല.


Post a Comment

0 Comments