15 രോഗികൾക്ക് 10000 രൂപ വീതം സാമ്പത്തിക സഹായവും 50 കുടുംബങ്ങൾക്ക് പല വ്യഞ്ജന കിറ്റും നൽകി പളളിക്കരയിലെ കരുണാ ട്രസ്റ്റും, ഉമ്മൻ ചാണ്ടി സാംസ്ക്കാരിക സമിതിയും

15 രോഗികൾക്ക് 10000 രൂപ വീതം സാമ്പത്തിക സഹായവും 50 കുടുംബങ്ങൾക്ക് പല വ്യഞ്ജന കിറ്റും നൽകി പളളിക്കരയിലെ കരുണാ ട്രസ്റ്റും, ഉമ്മൻ ചാണ്ടി സാംസ്ക്കാരിക സമിതിയും




പള്ളിക്കര  : സമരങ്ങളും ജാഥകളും, പ്രക്ഷോപങ്ങളും നടത്താൻ വേണ്ടി മാത്രം രാഷ്ട്രീയ പാർട്ടികൾ സമയം കണ്ടെത്തുന്ന കാലഘട്ടത്തിൽ പാർട്ടി അനുഭാവികൾ കരുണാകരന്റെയും ഉമ്മൻ ചാണ്ടിയുടെയും പേരിൽ രൂപീകരിച്ച ചാരിറ്റി പ്രവർത്തനം ജില്ലയ്ക്ക് മാതൃകയാണെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം.പി. പറഞ്ഞു. പളളിക്കര ആസ്ഥാനമായി പ്രവർത്തിക്കുന്ന കരുണാ ചാരിറ്റബിൾ ട്രസ്റ്റും, ഉമ്മൻ ചാണ്ടി സാംസ്ക്കാരിക സമിതിയും ചേർന്ന് നടത്തിയ ചികിത്സാ സഹായ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടി സാംസ്ക്കാരിക സമിതി ചെയർമാൻ സുകുമാരൻ പൂച്ചക്കാട് അധ്യക്ഷനായി.


       ഹക്കീം കുന്നിൽ, പി.കെ.അബ്ദുൾ റഹ്മാൻ മാസ്റ്റർ, കരുണ ട്രസ്റ്റ് ചെയർമാൻ സി.എച്ച്. രാഘവൻ, കരുണ ട്രസ്റ്റ് കൺവീനർ കണ്ണൻ കരുവാക്കോട്, രവീന്ദ്രൻ കരിച്ചേരി, എം.സുന്ദരൻ കുറിച്ചിക്കുന്ന്, രാജേഷ് പളളിക്കര, ജയശ്രീ മാധവൻ, യശോദ നാരായണൻ, എം.രത്നാകരൻ നമ്പ്യാർ, സീന കരുവാക്കോട്, പി.കെ.അമ്പാടി പാക്കം, ബി.ടി.രമേശൻ, രഘു പനയാൽ എന്നിവർ സംസാരിച്ചു.


    13 കുടുംബങ്ങൾക്ക് ചികിത്സാ സഹായവും 2 കുടുംബങ്ങൾക്ക് വിവാഹ ധനസഹായവുമായി 10,000/- രൂപ വീതവും 50 കുടുംബങ്ങൾക്ക് പല വ്യഞ്ജന കിറ്റും ചടങ്ങിൽ വിതരണം ചെയ്തു.


Post a Comment

0 Comments