ഹമാസിനൊപ്പം ചേർന്ന് ലെബനാൻ; ഇസ്രായേലിനെതിരെ ആക്രമണം ശക്തമാക്കി

ഹമാസിനൊപ്പം ചേർന്ന് ലെബനാൻ; ഇസ്രായേലിനെതിരെ ആക്രമണം ശക്തമാക്കി



ജറുസലേം: ഹമാസിനൊപ്പം ചേർന്ന് ഇസ്രയേലിനെതിരെ ആക്രമണം ശക്തമാക്കി ലെബനാൻ. ഇസ്രായേലിന്റെ വടക്കൻ പ്രദേശങ്ങൾ ലക്ഷ്യമിട്ടാണ് ലെബനാൻ ആക്രമണം. ലെബനാനിലെ സായുധ സംഘമായ ഹിസ്ബുല്ലയാണ് ഹമാസിന് പിന്തുണ നൽകുന്നത്.


ഹമാസിനെ പോലെ ഇസ്രായേലിലേക്ക് കടന്നു കയറി ലെബനാൻ ആക്രമണം നടത്തുന്നില്ലെന്നാണ് വിവരം. ഇതിന് പകരം ഇസ്രായേലിന്റെ റഡാർ സ്റ്റേഷനുകളേയും വടക്കൻ പ്രദേശങ്ങളെയും ലക്ഷ്യമിട്ടാണ് അവരുടെ ഷെല്ലാക്രമണം. ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് ലെബനാൻ ലക്ഷ്യമിട്ട് ആക്രമണം ഉണ്ടാവുന്നതായും റിപ്പോർട്ടുകളുണ്ട്.


50 വർഷം മുമ്പ് യോങ്കിപ്പൂർ യുദ്ധത്തിനു ശേഷം ഇസ്രായേൽ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണിത്. പതിറ്റാണ്ടുകളായി ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങൾക്കും മസ്ജിദുൽ അഖ്സക്കു നേരെയുള്ള കൈയേറ്റ ശ്രമങ്ങൾക്കും മറുപടിയായാണ് മിന്നലാക്രമണം നടത്തിയതെന്ന് ഹമാസ് ​വ്യക്തമാക്കിയിരുന്നു.


തിരിച്ചടികളില്ലാതെ മുന്നോട്ടു പോകാൻ കഴിയില്ലെന്ന് ശത്രുക്കൾ മനസിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് ഹമാസ് സൈനിക കമാൻഡർ മുഹമ്മദ് ദീഫ് ഇതെ കുറിച്ച് വിശദീകരണം നൽകിയത്. ഗസ്സയിൽ നിന്ന് തുടങ്ങിയ ആക്രമണം അധിനിവിഷ്ട വെസ്റ്റ്ബാങ്കിലേക്കും ജറൂസലമിലേക്കും വ്യാപിപ്പിക്കുമെന്നും ഹമാസ് നേതാക്കൾ വ്യക്തമാക്കി. ഇസ്രായേൽ വൈദ്യുതി വിഛേദിച്ചതിനാൽ ഗസ്സയിലെ 20 ലക്ഷം ആളുകൾ ഇരുട്ടിലാണ് രാത്രി കഴിച്ചുകൂട്ടിയത്.

Post a Comment

0 Comments