മികച്ച പോലീസ് സ്റ്റേഷന്‍ ബേക്കല്‍; മികച്ച ഓഫീസര്‍ ബേക്കല്‍ ഡി.വൈ.എസ്.പി സുനില്‍ കുമാര്‍; ഔട്ട്സ്റ്റാന്‍ഡിങ് പെര്‍ഫോമന്‍സ് സിവില്‍ പോലിസ് ഓഫീസര്‍ ഗുരുരാജ

LATEST UPDATES

6/recent/ticker-posts

മികച്ച പോലീസ് സ്റ്റേഷന്‍ ബേക്കല്‍; മികച്ച ഓഫീസര്‍ ബേക്കല്‍ ഡി.വൈ.എസ്.പി സുനില്‍ കുമാര്‍; ഔട്ട്സ്റ്റാന്‍ഡിങ് പെര്‍ഫോമന്‍സ് സിവില്‍ പോലിസ് ഓഫീസര്‍ ഗുരുരാജകാസർകോട്: ജില്ലയിലെ ഓഗസ്റ്റ് - സെപ്റ്റംബര്‍ മാസത്തിലെ മികച്ച പോലീസ് സ്റ്റേഷനായി ബേക്കല്‍ സ്റ്റേഷനെ തെരഞ്ഞെടുത്തു. ബേക്കല്‍ സ്റ്റേഷന്‍ പരിധിയില്‍ ആറോളം മാല മോഷണങ്ങളില്‍ പ്രതികളായ രണ്ട് പേരെ അതിസാഹസികമായി പിടിക്കാനായതാണ് ബേക്കലിനെ മികച്ച സ്റ്റേഷനായി തെരെഞ്ഞെടുത്തത്. ഈ പ്രതികളെ പിടികൂടാനായി നേതൃത്വം വഹിച്ച ബേക്കല്‍ ഡി.വൈ.എസ്.പി സുനില്‍ കുമാര്‍ മികച്ച ഓഫീസറായി തെരെഞ്ഞെടുക്കപ്പെട്ടു.


ഔട്ട്സ്റ്റാന്‍ഡിങ് പെര്‍ഫോമറായി കാസര്‍കോട് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഗുരുരാജയെ തെരഞ്ഞെടുത്തു. പിടികൊടുക്കാതെ മുങ്ങി നടന്ന 50 ല്‍ അധികം എല്‍.പി വാറന്റ് പ്രതികളെ പിടികൂടി കോടതിയില്‍ ഹാജര്‍ക്കാന്‍ കഴിഞ്ഞതാണ് നേട്ടത്തിന് കാരണം. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്‌സേന, അഡീഷണല്‍ എസ്.പി വി.ശ്യാം കുമാര്‍, ജില്ലയിലെ ഡി.വൈ.എസ്.പിമാര്‍ എന്നിവരടങ്ങിയ പാനലാണ് തെരെഞ്ഞെടുത്തത്.

Post a Comment

0 Comments