LATEST UPDATES

6/recent/ticker-posts

സൗത്ത് ചിത്താരി യൂണിറ്റ് എസ് വൈ എസ് സാന്ത്വനം സംഘടിപ്പിച്ച മെഹ്ഫിലെ മീലാദിന് പ്രൗഢ സമാപനം



കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി യൂണിറ്റ് എസ് വൈ എസ് സാന്ത്വനം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗത്ത്  ചിത്താരിയിൽ സംഘടിപ്പിച്ച 'മെഹ്ഫിലെ മീലാദ് 2023'ന്  പ്രൗഢ സമാപനം.  സ്വാഗതസംഘം ചെയർമാൻ നബീൽ ബടക്കൻ പതാക ഉയർത്തി. രണ്ട് ദിവസങ്ങളിലായി  ജില്ലാതല ഖിറാഅത്ത്, മദ്ഹ്ഗാന മത്സരങ്ങൾ നടന്നു. മുപ്പതിലേറെ മത്സരാർഥികൾ പ്രസ്തുത മത്സരങ്ങളിൽ മാറ്റുരച്ചു. മത്സരങ്ങളിൽ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് സമ്മാന വിതരണവും, ക്യാഷ് അവാർഡും നൽകി. മത്സരത്തിൽ പങ്കെടുത്തവർക്ക് പ്രോത്സാഹന സമ്മാനവും നൽകി.

സദസ്സിനെ ആവേശം കൊള്ളിച്ച സംസ്ഥാന, ദക്ഷിണ കന്നഡ തല ദഫ് മത്സരവും അരങ്ങേറി. വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും നൽകി.


സമാപന ദിവസം ഇസ്‌ലാമിക വിദ്യാഭ്യാസ  മേഖലയിൽ അഞ്ചു പതിറ്റാണ്ട് കാലമായി നിസ്തുല സേവനം കാഴ്ച വെക്കുന്ന മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാരെ സയ്യിദ് അലി ബാഫഖി തങ്ങൾ ആദരിച്ചു. 

സംഘടന രംഗത്ത് നിസ്വാർത്ഥ സേവനം നടത്തിയ അസീസ്‌ അടുക്കം,  ജില്ലയിലെ മീലാദ് റാലികളിൽ തന്നെ മികവുറ്റ സ്കൗട്ട് കാഴ്ച വെച്ച സൗത്ത് ചിത്താരി ജമാഅത്ത് മീലാദ് റാലിയിലെ സ്കൗട്ട് ടീം, മാധ്യമ പ്രവർത്തന രംഗത്ത് തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച ഹാറൂൺ ചിത്താരി, റിയാസ് അമലടുക്കം എന്നിവരെ ആദരിച്ചു.


 രിഫായി അബ്ദുൽ ഖാദർ ഹാജിയുടെ അധ്യക്ഷതയിൽ അഷറഫ് തായൽ സ്വാഗതം പറഞ്ഞു. അബ്ദുള്ള സഅദി, ചിത്താരി അബ്ദുള്ള ഹാജി, അൻസാരി  മാട്ടുമ്മൽ, ത്വയ്യിബ് കുളിക്കാട്, അക്ബർ ചിത്താരി,  കാജാ ഹംസ, റഷീദ് കുളിക്കാട്, മുനീർ കുളിക്കാട്, ബാസിത്ത് ചിത്താരി, പി.കെ സി. ഇസ്മായിൽ, ജുനൈദ് ചിത്താരി, നബിൽ ബടക്കൻ, ജാഫർ ബടക്കൻ, ആഷിഖ് എന്നിവർ അനുമോദന പ്രസംഗം നടത്തി.  അബ്ദുൽ അസീസ് അടക്കം നന്ദി പറഞ്ഞു.


Post a Comment

0 Comments