ആക്രമണം തുടർന്നാൽ ക്ഷമ നശിക്കും; ആരു വിചാരിച്ചാലും തടുക്കാനാകില്ല; ഇസ്റാഈലിന് മുന്നറിയിപ്പുമായി ഇറാൻ

ആക്രമണം തുടർന്നാൽ ക്ഷമ നശിക്കും; ആരു വിചാരിച്ചാലും തടുക്കാനാകില്ല; ഇസ്റാഈലിന് മുന്നറിയിപ്പുമായി ഇറാൻ



ടെഹ്റാൻ: ഗസ്സയിൽ ശക്തമായ ബോംബാക്രമണം തുടരുന്ന ഇസ്റാഈലിന് കനത്ത ഭാഷയിൽ മറുപടി നൽകി ഇറാൻ. ഇസ്റാഈൽ അതിക്രമം തുടർന്നാൽ മുസ്‍ലിംകൾക്കും പ്രതിരോധ സേനക്കും ക്ഷമ നഷ്ടപ്പെടുമെന്നും പിന്നെ അത് തടുക്കാൻ ആരു വിചാരിച്ചാലും സാധിക്കില്ലെന്നും ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖുമേനി പറഞ്ഞു.


ഗസ്സയിൽ ഇസ്റാഈൽ വ്യോമാക്രമണം രണ്ടാഴ്ചയിലേക്ക് അടുക്കുന്ന ഘട്ടത്തിലാണ് ഇറാൻ മുന്നറിയിപ്പ് ശക്തമാക്കിയത്. ലബനീസ് ഗ്രൂപ്പായ ഹിസ്ബുല്ലയുമായും ഇറാഖിലെ ഇറാൻ അനുകൂല വിഭാഗവുമായും ഇറാൻ നിരന്തരം സമ്പർക്കത്തിൽ ഏർപ്പെടുന്നുണ്ട്.


അതേസമയം, വടക്ക് നിന്നുള്ള സൈനിക ആക്രമണം നേരിടാൻ ഇസ്റാഈൽ ഒരുക്കമാണെന്ന് പ്രതിരോധ വിഭാഗം അറിയിച്ചു.

Post a Comment

0 Comments