ഷവര്‍മ കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു

LATEST UPDATES

6/recent/ticker-posts

ഷവര്‍മ കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു

കൊച്ചി : കാക്കനാട് ഷവര്‍മ കഴിച്ചതിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മൂന്നു ദിവസമായി വെന്റിലേറ്ററിലായിരുന്ന കോട്ടയം സ്വദേശി രാഹുല്‍ ആര്‍ നായരാണ് (24)മരിച്ചത്.

ഷവര്‍മയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റെന്നാണ് നിഗമനം. കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാള്‍ ഷവര്‍മ കഴിച്ചത്. അന്ന് മുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായി.

ഹൃദയാഘാതം ഉണ്ടാവുകയും വൃക്ക തകരാറിലാവുകയും ചെയ്തിരുന്നു. അതിഗുരുതരാവസ്ഥയിലായിരുന്ന രാഹുലിന് ഡയാലിസിസ് നടത്തിയിരുന്നു.

രാഹുലിന്റെ പരാതിയില്‍ ഷവര്‍മ്മ വിറ്റ ഹോട്ടല്‍ അടച്ചുപൂട്ടിയിരുന്നു. സംസ്ഥാനത്ത് നിരോധിച്ച മായോണൈസ് ഷവര്‍മയോടൊപ്പം വിതരണം ചെയ്തോ എന്നടക്കമുള്ള കാര്യങ്ങള്‍ ആരോഗ്യവകുപ്പ് പരിശോധിച്ചു വരികയാണ്.

Post a Comment

0 Comments