ഉമ്മൻ ചാണ്ടി - ടാലന്റ് സെർച്ച് എക്സാമിനേഷൻ വിജയിയെ പ്രഖ്യാപിച്ചു. സായന്തിന് ഒന്നാം സ്ഥാനം

ഉമ്മൻ ചാണ്ടി - ടാലന്റ് സെർച്ച് എക്സാമിനേഷൻ വിജയിയെ പ്രഖ്യാപിച്ചു. സായന്തിന് ഒന്നാം സ്ഥാനം


 ഉമ്മൻ ചാണ്ടി - ടാലന്റ് സെർച്ച് എക്സാമിനേഷൻ


വിജയിയെ പ്രഖ്യാപിച്ചു.

സായന്തിന് ഒന്നാം സ്ഥാനം


പൊയിനാച്ചി ഫാർമേഴ്സ് വെൽഫയർ കോ- ഓപ്പറേറ്റീവ് സൊസൈറ്റി - മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയുടെ ഓർമ്മയ്ക്കായി വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയ ഉമ്മൻ ചാണ്ടി ടാലന്റ് ഹണ്ടിന്റെ വിജയിയായി സായന്തിനെ പ്രഖ്യാപിച്ചു.ചട്ടൻചാൽ ഹയർ സെക്കന്ററി സ്കൂൾ +2 വിദ്യാർത്ഥിയായ സായന്ത്. കെ.തച്ചങ്ങാട് ഗവ:.ഹൈസ്കൂൾ അധ്യാപകൻ ടി.മധുസൂദനന്റെയും , ബാര ഗവ: ഹൈസ്കൂൾ അധ്യാപിക കെ ശ്രീജയുടേയും മകനാണ്.

 പൊതു പരീക്ഷയിൽ തെരെഞ്ഞെടുക്കപ്പെട്ട 11കുട്ടികളെ കോൺഗ്രസ് ഡിജിറ്റൽ മീഡിയ കൺവീനർ ഡോ. സരിൻ IAS അഭിമുഖം നടത്തിയാണ് അന്തിമ വിജയിയെ കണ്ടെത്തിയത്.കാൽ ലക്ഷം രൂപയും. പ്രശസ്തി പത്രവും അടങ്ങുന്നതാണ് സമ്മാനം 

നിയാ.സി.കെ

സിജിൻ പി. സാജി എന്നിവർ യഥാക്രമം രണ്ടും മുന്നും  സ്ഥാനങ്ങൾ കരസ്ഥമാക്കി.

വിജയികൾക്ക് നവംബർ 23 ന് പൊയ്‌നാച്ചിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ  ചാണ്ടി ഉമ്മൻ എം.എൽ.എ. സ്ക്കോളർഷിപ്പ് വിതരണം ചെയ്യും.

2016 ഫെബ്രുവരി 29 ന് അന്ന് മുഖ്യമന്ത്രി യായിരുന്ന ഉമ്മൻ ചാണ്ടിയാണ് പൊയിനാച്ചി ഫാർമേഴ്സ് വെൽഫയർ സഹകരണ സംഘം ഉൽഘാടനം ചെയ്തത്.

Post a Comment

0 Comments