ബുധനാഴ്‌ച, ഒക്‌ടോബർ 25, 2023


 പയ്യന്നൂര്‍ കങ്കോലില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കാങ്കോല്‍ സ്വദേശി പ്രസന്നയാണ് മരിച്ചത്. ഭര്‍ത്താവ് ഷാജിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു.


ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. കുടുംബപ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന് ശേഷം ഷാജി സ്‌റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു.


ഇരുവരും തമ്മില്‍ ഏറെക്കാലമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇരുവരും മാറി താമസിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് പ്രസന്ന വീട്ടില്‍ തിരിച്ചെത്തിയത്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.


.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ