ഒരുകോടി രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കണ്ണൂരില്‍ പിടിയില്‍

LATEST UPDATES

6/recent/ticker-posts

ഒരുകോടി രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കണ്ണൂരില്‍ പിടിയില്‍കണ്ണൂര്‍ വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയെ തുടര്‍ന്ന് ഒരുകോടി രൂപയുടെ അനധികൃത സ്വര്‍ണം കസ്റ്റംസ് പിടികൂടി. കാസര്‍കോട്ടെ ഉദുമ, തളങ്കര സ്വദേശികളുള്‍പ്പെടെ മൂന്നുപേരാണ് പിടിയിലായത്. ഉദുമയിലെ അല്‍ അമീന്‍, തളങ്കരയിലെ റഫീഖ്, കോഴിക്കോട് കൊടുവള്ളിയിലെ ജംഷാദ് എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

അബൂദാബിയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ അല്‍ അമീനില്‍ നിന്ന് 27,52,688 രൂപ വിലവരുന്ന 454.14 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. അല്‍ അമീന്‍ ധരിച്ച ജീന്‍സിനുള്ളില്‍ പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം പെയിന്റ് പോലെ തേച്ചുപിടിപ്പിച്ച നിലയിലായിരുന്നു. ഇതേ വിമാനത്തിലെത്തിയ ജംഷാദില്‍ നിന്ന് 60,11,520 രൂപ വിലവരുന്ന 992 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം നാല് ഗുളികകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ഷാര്‍ജയില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ റഫീഖില്‍ നിന്ന് 14,63,490 രൂപ വില വരുന്ന 241 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സ്വര്‍ണം പേസ്റ്റ് രൂപത്തില്‍ അടിവസ്ത്രത്തിനുള്ളിലും പൗച്ചിലും ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു.

Post a Comment

0 Comments