സൊമാനി ബാത്ത് സ്റ്റുഡിയോ കൂളിക്കാട് സെറാമിക് ഹൗസിൽ പ്രവർത്തനം തുടങ്ങി

LATEST UPDATES

6/recent/ticker-posts

സൊമാനി ബാത്ത് സ്റ്റുഡിയോ കൂളിക്കാട് സെറാമിക് ഹൗസിൽ പ്രവർത്തനം തുടങ്ങിടൈല്‍സ്, സെറാമിക്‌സ് വ്യവസായത്തിലെ പ്രമുഖരായ സോമനി സെറാമിക്‌സിന്റെ സൊമാനി ബാത്ത് സ്റ്റുഡിയോ കാഞ്ഞങ്ങാട് കൂളിക്കാട് സെറാമിക് ഹൗസിൽ പ്രവർത്തനം തുടങ്ങി . കൂളിക്കാട് ബിസിനസ്സ് ഗ്രൂപ്പ് സ്ഥാപകൻ കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജിയുടെയും സൊമാനി ബാത്ത് വെയർ അസിസ്റ്റന്റ് സോണൽ മാനേജർ ധനേഷ് കെ വി യുടെയും മഹനീയ സാന്നിധ്യത്തിൽ സൊമാനി സെറാമിക്സ് സീനിയർ സോണൽ മാനേജർ അജേഷ് എൻ ഉദ്ഘാടനം നിർവഹിച്ചു. 


ലോകോത്തര ഡിസൈനര്‍മാരുടെ സേവനത്തിലൂടെ അത്യാകര്‍ഷകമായ മോഡലുകള്‍ വികസിപ്പിച്ച  സൊമാനിയുടെ സാനിറ്ററിവെയറുകൾ, സി പി ഫിറ്റിങ് തുടങ്ങിയവയുടെ കമനീയ ശേഖരണമാണ് സൊമാനി ബാത്ത് സ്റ്റുഡിയോയിലൂടെ  കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിക്ക് സമീപമുള്ള കൂളിക്കാട് സെറാമിക് ഹൗസിൽ ഒരുക്കിയിരിക്കുന്നത്. വിവിധ കളറുകളിലും ഡിസൈനുകളിലുമുള്ള സൊമാനി സാനിറ്ററി വെയർ ഉത്പന്നങ്ങൾ സ്മാര്‍ട്ട് ബാത്ത്റൂമുകള്‍ക്കിണങ്ങിയ കൂടുതല്‍ മോഡലുകള്‍ വിപണിയിലെത്തിക്കാനാണ് സൊമാനി  സൊമാനി ബാത്ത് സ്റ്റുഡിയോയിലൂടെ ലക്ഷ്യമിടുന്നത്. ഉദ്ഘാടനം പ്രമാണിച്ച് തെരഞ്ഞെടുക്കപ്പെടുന്ന മോഡലുകൾക്ക് 50% ഡിസ്‌കൗണ്ട് ലഭ്യമാണ്. പത്ത് വർഷം വാറണ്ടിയുമുണ്ട്.

Post a Comment

0 Comments