കൊച്ചിയില്‍ നാവികസേന ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; ഒരാള്‍ മരിച്ചു

LATEST UPDATES

6/recent/ticker-posts

കൊച്ചിയില്‍ നാവികസേന ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; ഒരാള്‍ മരിച്ചു

 


കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഹെലികോപ്റ്റര്‍ തട്ടി ഒരാള്‍ മരിച്ചു. ദക്ഷിണനാവിക കമാൻഡ് ആസ്ഥാനത്തെ ഐഎൻഎസ് ഗരുഡയിലെ റൺവേയിലാണ് അപകടമുണ്ടായത്. റൺവേയിൽ വച്ചു ഹെലികോപ്റ്ററിന്റെ റോട്ടർ ബ്ലേഡ് തട്ടിയാണ് അപകടം.


അപകടസമയത്ത് രണ്ടു പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇവർ സുരക്ഷിതരാണെന്നാണു റിപ്പോര്‍ട്ട്.ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം ഉണ്ടായത്. സാങ്കേതിക തകരറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.


നേരത്തെ പരിശീലന പറക്കലിനിടെ നാവിക സേനയുടെ ചേതക്ക് ഹെലികോപ്റ്റര്‍ ആണ് അപകടത്തില്‍പ്പെട്ടതെന്നായിരുന്നു പുറത്തുവന്ന വിവരം.

Post a Comment

0 Comments