പള്ളിക്കര ഗ്രാമപഞ്ചായത്തും സർക്കാർ ഹോമിയോ ഡിസ്പെൻസറി പള്ളിക്കരയും ചേർന്ന് ഷീ കാമ്പയിൻ നടത്തി

LATEST UPDATES

6/recent/ticker-posts

പള്ളിക്കര ഗ്രാമപഞ്ചായത്തും സർക്കാർ ഹോമിയോ ഡിസ്പെൻസറി പള്ളിക്കരയും ചേർന്ന് ഷീ കാമ്പയിൻ നടത്തി



പള്ളിക്കര: 'ഹോമിയോപ്പതി വകുപ്പിന്റെ അൻപത് സുവർണ വർഷങ്ങൾ' എന്ന ആഘോഷ പരിപാടിയുടെ ഭാഗമായി പള്ളിക്കര ഗ്രാമപ്പഞ്ചായത്തും സർക്കാർ ഹോമിയോ ഡിസ്പെൻസറി, പള്ളിക്കരയും ചേർന്ന് ഷീ കാമ്പയിൻ നടത്തി. സ്ത്രീകൾക്കായി നടന്ന ഷീ കാമ്പയിനിൻറെ ഭാഗമായി മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ്  എം.കുമാരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് നസ്‌നീൻ വഹാബ് അധ്യക്ഷനായി.


ചീഫ് മെഡിക്കൽ ഓഫിസർ ഡോ.ഷീബ എം.എസ്, പൈവളിഗെ മെഡിക്കൽ ഓഫീസർ ഡോ.ഹെന്ന Z A ബെള്ളൂർ APHC മെഡിക്കൽ ഓഫീസർ ഡോ.സശിത, ഡി. എസ്, കാറഡുക്ക APHC മെഡിക്കൽ ഓഫീസർ ഡോ.അലീന എന്നിവർ നയിച്ച ക്യാമ്പിൽ ഏകദേശം മുന്നൂറോളം പേർ പങ്കെടുത്തു. ലോകാരോഗ്യ സംഘടന വിഭാവനം ചെയ്ത ഏകാരോഗ്യം എന്ന ആശയം പ്രചരിപ്പിക്കുന്നതിനായും സ്ത്രീകളിൽ നല്ല ആരോഗ്യ ശീലം പ്രോത്സാഹിപ്പിക്കുന്നതിനായും തൈറോയ്‌ഡ്, പ്രീ ഹൈപ്പർ ടെൻഷൻ, പ്രീ ഡയബറ്റിക്, ആർത്തവ ആരോഗ്യം, സ്ട്രെസ് മാനേജ്മെൻറ് എന്നിവയെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ് ബേളൂർ മെഡിക്കൽ ഓഫീസർ ഡോ.ജാരിയാ റഹ്മത്ത് നൽകി.


പള്ളിക്കര സർവീസ് കോ-ഓപ്പറേറ്റിവ് ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ സ്റ്റാൻറിംഗ് കമ്മറ്റി ചെയർ പേഴ്‌സൺമാരായ സൂരജ്.വി, മണികണ്ഠൻ എ,  ജയശ്രീ.കെ.വി, പള്ളിക്കര ഗ്രാമപ്പഞ്ചായത്ത് വാർഡ് മെംബർമാരായ മുഹമ്മദ് കുഞ്ഞി അബ്ബാസ്, അനിത.വി കെ, തായൽ മവ്വൽ കുഞ്ഞബ്ദുള്ള, ജയശ്രീ എം.പി, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ  സുമതി, ചീഫ് മെഡിക്കൽ ഓഫീസർ ഡോ.ഷീബ എം.എസ്. എന്നിവർ സംസാരിച്ചു.

Post a Comment

0 Comments