കാഞ്ഞങ്ങാട് യുവാവ് കുഴിയിൽ വീണു മരിച്ച സംഭവം; മുസ്‌ലിം യൂത്ത് ലീഗ് റോഡ് ഉപരോധിച്ചു

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് യുവാവ് കുഴിയിൽ വീണു മരിച്ച സംഭവം; മുസ്‌ലിം യൂത്ത് ലീഗ് റോഡ് ഉപരോധിച്ചു



കാഞ്ഞങ്ങാട് : അലാമിപ്പള്ളിയിൽ കെ എസ് ടി പി  റോഡിൽ കൽവേർട്ട് നിർമ്മാണത്തിനായി കുഴിച്ച കുഴിയിൽ വീണു യുവാവ് മരിച്ച സംഭവത്തിൽ മുസ്‌ലിം യൂത്ത് ലീഗ് റോഡ് ഉപരോധിച്ചു പ്രതിഷേധിച്ചു. ഒന്നരവർഷക്കാലമായി റോഡിൽ കുഴി രൂപപ്പെട്ടു അപകടമാവസ്ഥയിൽ ആയിട്ടും അധികൃതർ വേണ്ട നടപടി സ്വീകരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസമാണ് കൽവേർട്ട് നിർമ്മിക്കാനായി റോഡിൽ അപകടകരമായ നിലയിൽ കുഴി എടുത്തത്. വേണ്ട രീതിയിൽ ഉള്ള ആൾമറ കെട്ടാത്ത കാരണം ഇന്നലെ രാത്രി റോഡിൽ സഞ്ചരിക്കുകയായിരുന്ന ഓടയൻചാലിലെ നിധീഷ് എന്ന യുവാവ് കുഴിയിൽ വീണു മരിക്കാൻ ഇടയായത്. അധികൃതരുടെ അനാസ്ഥ മൂലം യുവാവിന് ജീവൻ നഷ്ടപ്പെട്ടതിന്റെ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തി ശിക്ഷിക്കുന്നതുവരെ ശക്തമായ സമരത്തിന് യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നു നേതാക്കൾ അറിയിച്ചു. ഉപരോധ സമരത്തിന് നദീർ കൊത്തിക്കാൽ, റമീസ് ആറങ്ങാടി, ബഷീർ ജിദ്ദ, ഇഖ്‌ബാൽ വെള്ളിക്കോത്ത്, റഷീദ് ഹോസ്ദുർഗ്ഗ്, സിദ്ധീക്ക് കുശാൽ നഗർ, ആസിഫ് മണിക്കോത്ത്, ഹാരിസ് ബദ്രിയ നഗർ, സിദ്ധീക്ക് ഞാണിക്കടവ്, റംഷീദ് തോയമ്മൽ, സാദിക്ക് പടിഞ്ഞാർ തുടങ്ങിയവർ നേതൃത്വം നൽകി. സമര ഭാടന്മാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Post a Comment

0 Comments