മോദിയുടെ ഇസ്രായേൽ അനുകൂല നിലപാട് ലോകത്തിന് മുന്നിൽ ഇന്ത്യയുടെ അന്തസ്സ് കെടുത്തി പ്രൊഫസർ മുഹമ്മദ് സുലൈമാൻ

LATEST UPDATES

6/recent/ticker-posts

മോദിയുടെ ഇസ്രായേൽ അനുകൂല നിലപാട് ലോകത്തിന് മുന്നിൽ ഇന്ത്യയുടെ അന്തസ്സ് കെടുത്തി പ്രൊഫസർ മുഹമ്മദ് സുലൈമാൻകാഞ്ഞങ്ങാട് -  സ്വതന്ത്രമായ മാതൃരാജ്യത്തിൻ്റെ സ്വയംഭരണാവകാശത്തിനും, പതിറ്റാണ്ടുകളായി നടത്തുന്ന പാലസ്തീൻ പോരാട്ടങ്ങളെ പിന്തുണച്ച് വന്നിരുന്ന രാജ്യത്തിൻ്റെ പശ്ച്ചി മേഷ്യൻ നയത്തെ അട്ടിമറിച്ച് കൈയേറ്റക്കാരും, അക്രമികളുമായ ഇസ്രയേലുമായി ചങ്ങാത്തമുണ്ടാക്കുന്ന മോദി ലോകത്തിന് മുന്നിൽ ഇന്ത്യയെ നാണം കെടുത്തിയിരിക്കുകയാണെന്ന് ഐഎൻഎൽ അഖിലേന്ത്യ പ്രസിഡണ്ട് പ്രൊഫ: മുഹമ്മദ് സുലൈമാൻ പറഞ്ഞു.ഐ എൻ എൽ കാസർഗോഡ് പാർലമെൻ്റ് മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഐ എൻ എൽ കാസർഗോഡ് ജില്ലാ പ്രസിഡണ്ട് എം. ഹമീദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. ഡോ: ബഷീർ അഹമ്മദ് ഖാൻ ,ബി.ഹംസ ഹാജി, എം എം മാഹിൻ, മൊയ്തിൻ കുഞ്ഞി കളനാട്, എം.എ.ലത്തീഫ് ,അൻവർ സാദത്ത്, എം. ഇബ്രാഹിം ,സി എം എ ജലീൽ, ഹസീന ടീച്ചർ, എൻ എം അബ്ദുല്ല, ജമീല ടീച്ചർ, അബ്ദുൾ റഹ്മാൻ മാസ്റ്റർ, റഹീം ബെണ്ടിച്ചാൽ എന്നിവർ പ്രസംഗിച്ചു.ഐ എൻ എൽ ജില്ലാ ജനറൽ സെക്രട്ടറി അസിസ് കടപ്പുറം സ്വാഗതവും, വി കെ ഹനീഫ ഹാജി നന്ദിയും പറഞ്ഞു.

Post a Comment

0 Comments