സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ വിദ്യാര്‍ഥിനി മൈസൂരില്‍ ഹൃദയാഘാതം മൂലം മരിച്ചു

LATEST UPDATES

6/recent/ticker-posts

സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ വിദ്യാര്‍ഥിനി മൈസൂരില്‍ ഹൃദയാഘാതം മൂലം മരിച്ചു



മൈസൂരിലേക്ക് വിനോദയാത്ര പോയ പത്താം ക്ലാസ് വിദ്യാര്‍ഥിനി ഹൃദയാഘാതം മൂലം മരിച്ചു. പുലാപ്പറ്റ എംഎന്‍കെഎം ഹൈസ്‌കൂളിലെ വിദ്യാര്‍ഥിനി ശ്രീസയനയാണ് മരിച്ചത്. 


തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. മൈസൂരില്‍ വൃന്ദാവന്‍ ഗാര്‍ഡന്‍ കണ്ടുമടങ്ങുന്നതിനിടെയായിരുന്നു കുട്ടി കുഴഞ്ഞുവീണത്. തുടര്‍ന്ന്, സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിന്നീട് നടത്തിയ പരിശോധനയിലാണ് ഹൃദയാഘാതമാണ് മരണകാരണമെന്ന് വ്യക്തമായത്.

Post a Comment

0 Comments