ബേക്കൽ ബീച്ച് ഫെസ്റ്റ് രണ്ടാം പതിപ്പിൽ കെ.എസ് ചിത്രയും, എം.ജി.ശ്രീകുമാറും, ശിവമണിയും സംഗീത വിരുന്നൊരുക്കും

LATEST UPDATES

6/recent/ticker-posts

ബേക്കൽ ബീച്ച് ഫെസ്റ്റ് രണ്ടാം പതിപ്പിൽ കെ.എസ് ചിത്രയും, എം.ജി.ശ്രീകുമാറും, ശിവമണിയും സംഗീത വിരുന്നൊരുക്കും



ബേക്കൽ: വിഖ്യാത പിന്നണിഗായകരായ കെ.എസ്.ചിത്രയും എ.ജി.ശ്രീകുമാറും വാദ്യ താള മാന്ത്രികൻ ശിവമണിയും ഉൾപ്പെടെയുള്ള ദേശീയ സംഗീത പ്രതിഭകൾ ഡിസംബർ 22 മുതൽ 31 വരെ നടക്കുന്ന ബേക്കൽ ഫെസ്റ്റ് രണ്ടാം പതിപ്പിൽ വിവിധ ദിവസങ്ങളിൽ സംഗീതവിരുന്നൊരുക്കും. ബേക്കൽ ബീച്ച് പാർക്കിൽ നടന്ന സംഘാടക സമിതി നിർവാഹക സമിതി യോഗത്തിലാണ് തീരുമാനം. ചെയർമാൻ സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ ബേക്കൽ ബീച്ച് ഫെസ്റ്റിവലിലെ പ്രധാന സാംസ്കാരിക പരിപാടികൾ വിശദീകരിച്ചു. ദീപാലങ്കാരം, കരിമരുന്ന് പ്രയോഗം എന്നിവ ഉത്സവത്തിന് മാറ്റു കൂട്ടും. അലങ്കരിച്ച കവാടം ഒരുക്കും. വിപുലമായ പാർക്കിംഗ് സൗകര്യമുണ്ടാകും. ചിത്താരി മുതൽ ബേക്കൽ ജംഗ്ഷൻ വരെ ദീപാലങ്കാരം വ്യാപാരി വ്യവസായികളുടെ സഹകരണത്തോടെ ഒരുക്കും. ടിക്കറ്റ് വില്പനയിലൂടെ ബേക്കൽ ഫെസ്റ്റിന് ആവശ്യമായ ധനസമാഹരണം നടത്തും. 

യോഗത്തിൽ പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കുമാരൻ അധ്യക്ഷത വഹിച്ചു. ബി.ആർ.ഡി.സി മാനേജിംഗ് ഡയറക്ടർ പി.ഷിജിൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠൻ, ബേഡഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് എം.ധന്യ, ഡി.വൈ. എസ്.പി സി.കെ.സുനിൽകുമാർ, ഹക്കീം കുന്നിൽ, എ.വി.പ്രഭാകരൻ, സുകുമാരൻ പൂച്ചക്കാട്, കെ.ഇ.എ.ബക്കർ, എം.എ.ലത്തീഫ്, കെ.രവി വർമ്മൻ, മൗവ്വൽ കുഞ്ഞബ്ദുല്ല, ബേക്കൽ പോലീസ് ഇൻസ്പെക്ടർ പി.വിപിൻ, ടി.സുധാകരൻ, മുഹമ്മദ്കുഞ്ഞി, മാധവ ബേക്കൽ, ശിവദാസൻ, അബ്ബാസ് മഠത്തിൽ, എ.മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments