മഅദനിക്കെതിരെ വിദ്വേഷ പരാമര്‍ശം; യുവമോര്‍ച്ച മുന്‍ ഭാരവാഹിയടക്കം രണ്ട് പേര്‍ക്കെതിരെ കേസ്

LATEST UPDATES

6/recent/ticker-posts

മഅദനിക്കെതിരെ വിദ്വേഷ പരാമര്‍ശം; യുവമോര്‍ച്ച മുന്‍ ഭാരവാഹിയടക്കം രണ്ട് പേര്‍ക്കെതിരെ കേസ്തൃക്കാക്കര: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ കേസ്. യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി ലസിത പാലക്കല്‍, ആര്‍ ശ്രീരാജ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പിഡിപി എറണാകുളം ജില്ലാ പ്രസിഡന്റ് അഷ്റഫ് വാഴക്കാലയുടെ പരാതിയിലാണ് തൃക്കാക്കര പോലീസ് കേസെടുത്തത്.കേരള പൊലീസ് ആക്ട് 120 ഒ, ഐപിസി 153 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.


നാല് പേര്‍ കൊല്ലപ്പെട്ട കളമശേരി സ്ഫോടനത്തിന് പിന്നാലെ മഅദനിക്കെതിരെ അദ്ദേഹത്തിന്റെ ചിത്രം പങ്കുവെച്ച് ലസിത പോസ്റ്റിട്ടിരുന്നു.


അതേ സമയം, സ്‌ഫോടനത്തില്‍ പരുക്കേറ്റ രണ്ടു പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിനെ 10 ദിവസം കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

Post a Comment

0 Comments