വ്ലോഗര്‍ മല്ലു ട്രാവലറിനെതിരെ പോക്സോ കേസ്; വിശദമായ അന്വേഷണത്തിന് ശേഷം തുടര്‍ നടപടികള്‍

LATEST UPDATES

6/recent/ticker-posts

വ്ലോഗര്‍ മല്ലു ട്രാവലറിനെതിരെ പോക്സോ കേസ്; വിശദമായ അന്വേഷണത്തിന് ശേഷം തുടര്‍ നടപടികള്‍കൊച്ചി: വ്ലോഗര്‍ മല്ലു ട്രാവലര്‍ എന്ന ഷാക്കിര്‍ സുബാനെതിരെ പോക്സോ ചുമത്തി കേസെടുത്തു. മുന്‍ ഭാര്യയുടെ പരാതിയിലാണ് കണ്ണൂര്‍ ധര്‍മ്മടം പൊലീസ് കേസെടുത്തത്. പ്രായപൂര്‍ത്തിയാകും മുന്‍പുള്ള വിവാഹം, ഗാര്‍ഹിക പീഡനം എന്നിവയാണ് പരാതിയിലെ ആരോപണങ്ങള്‍. നേരത്തെ മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും ഇവര്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വിശദമായ അന്വേഷണത്തിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.


സൗദി പൗര നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ഷാക്കിര്‍ സുബാന്‍ നിലവില്‍ ഇടക്കാല ജാമ്യത്തിലാണ്. പാധികളോടെയാണ് ഷാക്കിര്‍ സുബാന് കോടതി ജാമ്യം നല്‍കിയത്. 25ാം തീയതി കോടതി മുന്‍പാകെ ഹാജരാകുമെന്ന് മല്ലു ട്രാവലര്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്. പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യണം, കേരളം വിട്ട് പോകരുത്, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, അന്വേഷണ സംഘം ആവശ്യപ്പെട്ടാല്‍ ഏത് സമയത്തും ഹാജരാകണം തുടങ്ങിയവയാണ് ഉപാധികള്‍.

Post a Comment

0 Comments