കാഞ്ഞങ്ങാട്: കെട്ടിടങ്ങളുടെ അറ്റകുറ്റപണി നടത്തുന്നതിനിടെ കെട്ടിട ഉടമയുടെ സഹോദരനെ മൂന്നംഗസംഘം അക്രമിച്ചു. വടകരമുക്കിലെ കട മുറികളുടെ അറ്റകുറ്റപണിക്ക് നേതൃത്വം നൽകുകയായിരുന്ന ബല്ലാ കടപ്പുറത്തെ സി.കെ.അ ബ്ദുൾസലാമിനെയാണ്(39) അക്രമിച്ചത്.
അബ്ദുൾസലാമിനെ പരിക്കുകളോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മീനാപ്പീസ് സ്വദേശി കളായ ഫവാസ് , അസ്ക്കർ, അബ്ദുള്ള എന്നിവർക്കെതിരെയാണ്ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്. ഇരുമ്പ് വടി കൊണ്ട് തലക്ക് അടിച്ചെന്നും മൂക്കിന് പരിക്കേറ്റെന്നാണ് പരാതി.വടകരമുക്കിലെ കട മുറിയിൽ പുതുതായി ആരംഭിക്കുന്ന ഓൺലൈൻ സർവീസ് സെന്റർ കെട്ടിടത്തിൽ പ്രതികൾക്കും അവകാശമുണ്ടെന്ന് പറഞ്ഞാണ് അക്രമമെന്ന് പരാതിക്കാരൻ പൊലീസിന് മൊഴി നൽകി.
0 Comments