പിണറായി സർക്കാർ ജനത്തെ കൊള്ളയടിച്ച് ധൂർത്തിന്റെ മാമാങ്കം നടത്തുന്നു : ബഷീർ വെള്ളിക്കോത്ത്

LATEST UPDATES

6/recent/ticker-posts

പിണറായി സർക്കാർ ജനത്തെ കൊള്ളയടിച്ച് ധൂർത്തിന്റെ മാമാങ്കം നടത്തുന്നു : ബഷീർ വെള്ളിക്കോത്ത്അജാനൂർ :ഭരണകൂടമൊരുക്കിയ ദുരിതക്കയത്തിൽ ജനങ്ങൾ നീന്തിത്തുടിക്കുമ്പോൾ ജനത്തെ കൊള്ളയടിച്ച പണം ധൂർത്തടിച്ച് ഉത്സവ മാമാങ്കങ്ങളിലാടിത്തിമർക്കുന്ന പിണറായി സർക്കാരിനോട് നാണമുണ്ടോ എന്ന കേരള ഹൈക്കോടതിയുടെ ചോദ്യം ഈ സർക്കാരിന് മുഖത്തേറ്റ അടിയാണെന്ന് മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ബഷീർ വെള്ളിക്കോത്ത് അഭിപ്രായപ്പെട്ടു. വൈദ്യുതി ചാർജ്ജും വെള്ളക്കരവും കെട്ടിടനികുതിയും നിർമാണാനുമതി ചാർജും ഭൂനികുതിയും ആധാരചിലവും ഉൾപ്പെടെ മനുഷ്യജീവിതത്തിന്റെ അടിസ്ഥാന ഘടകങ്ങളിലെല്ലാം ഇരുപതിരട്ടി വരെ വർധന വരുത്തിയ പിണറായി സർക്കാർ ക്ഷേമപെൻഷനും ചികിത്സാനുകൂല്യങ്ങളുമുൾപ്പെടെ സകല പദ്ധതികളും മരവിപ്പിച്ചിരിക്കുന്നു. മുപ്പതിനായിരത്തിന്റെ കണ്ണട വാങ്ങിയ ഉന്നതവിദ്യാഭ്യാസമന്ത്രി അധികം വായിക്കാൻ അധികം വിലയുള്ള കണ്ണട വേണമെന്ന കണ്ടെത്തലിന് നോബേൽ സമ്മാനം കാത്തിരിപ്പാണ്.വായിച്ചു തീർത്തതിന്റെ ദുരിതം അനുഭവിക്കുന്ന വിദ്യാർത്ഥികൾ അവർ ഇനി വായിക്കാതിരിക്കട്ടെ എന്നാണ് പ്രാർത്ഥിക്കുന്നത്.തള്ളിൽ കണാരനോട് മത്സരിക്കുന്ന മുഖ്യൻ കർമ്മത്തിൽ കേരളത്തെ നാണം കെടുത്തുന്നു.അദ്ദേഹം തുടർന്ന് പറഞ്ഞു. വൈദ്യുതി ചാർജ്ജ് വർദ്ധനക്കും വിലക്കയറ്റത്തിനുമെതിരെ സംസ്ഥാന മുസ്‌ലിം ലീഗ് ആഹ്വാനപ്രകാരം അജാനൂർ, പള്ളിക്കര പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ചിത്താരി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ ഉൽഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുബാറക്ക് ഹസൈനാർ ഹാജി അദ്ധ്യക്ഷനായി. ചോണായി മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.തെരുവത്ത് മൂസ ഹാജി,പി എം ഫാറൂഖ്.സത്താർ തൊട്ടി ,ഹാരിസ് തൊട്ടി,ബാങ്ക് ഹമീദ് ഹാജി ,എ ഹമീദ് ഹാജി,സി മുഹമ്മദ്‌ കുഞ്ഞി,എ. പി ഉമ്മർ,മുല്ലക്കോയ തങ്ങൾ,നദീർ കൊത്തിക്കാൽ,യൂസഫ് പള്ളിക്കര,കെ.എം മുഹമ്മദ് കുഞ്ഞി,ഷീബ ഉമ്മർ,ഷക്കീല ബഷീർ,ബഷീർ കല്ലിങ്കാൽ,മുഹമ്മദ് കുഞ്ഞി മാഷ് പട്ല,ഹസൈനാർ മുക്കൂട്,മുഹമ്മദ്‌ കുഞ്ഞി കപ്പണക്കാൽ ,ഖാലിദ് അറബിക്കാടത്ത്,ശംസുദ്ധീൻ മാട്ടുമ്മൽ,ജംഷീദ് ചിത്താരി,ആസിഫ് ബദർ നഗർ,ടി പി കുഞ്ഞബ്ദുള്ള,റഷീദ് കല്ലിങ്കാൽ,എം.അബ്ദുൽ ഖാദർ,അബ്ബാസ് മഠം,ഷാഫി യൂസുഫ്,സോളാർ കുഞ്ഞാമ്മദ് ഹാജി,സി.കെ.ഇർഷാദ്,സി.ബി കരീം,സി കെ കരീം,കുഞ്ഞാമിന സി ,ഹാജറ സലാം,സലാം പാലക്കി ,അബ്ദുൽഖാദർ പൂച്ചക്കാട് പ്രസംഗിച്ചു.ബഷീർ ചിത്താരി നന്ദി പറഞ്ഞു.

Post a Comment

0 Comments