ബേക്കൽ ഫുട്‌ബോൾ ഫെബ്രുവരി ആദ്യ വാരം; ടൂർണമെന്റ്മെന്റ്‌ കമ്മിറ്റി ചെയർമാൻ ഗഫൂർഷാഫി, ജനറൽ കൺവീനർ ഇസ്മയിൽ ബേക്കറി ട്രഷറർ അബ്ബാസ് കമാംപാലം

ബേക്കൽ ഫുട്‌ബോൾ ഫെബ്രുവരി ആദ്യ വാരം; ടൂർണമെന്റ്മെന്റ്‌ കമ്മിറ്റി ചെയർമാൻ ഗഫൂർഷാഫി, ജനറൽ കൺവീനർ ഇസ്മയിൽ ബേക്കറി ട്രഷറർ അബ്ബാസ് കമാംപാലം



ബേക്കൽ : പതിമൂന്നാമത് എസ് എഫ് എ   അംഗീകൃത ബേക്കൽ ഫുട്‌ബോൾ ടൂർണമെന്റ് ഫെബ്രുവരി ആദ്യ വാരം നടത്താൻ ബ്രദേഴ്‌സ് സ്പോർട്സ് ക്ലബ്ബ് ജനറൽ ബോഡി യോഗം തീരുമാനിച്ചു. ടൂർണമെന്റ്മെന്റ്‌ കമ്മിറ്റി ഭാരവാഹികളായി ചെയർമാൻ ഗഫൂർഷാഫി, ജനറൽ കൺവീനർ ഇസ്മയിൽ ബേക്കറി ട്രഷറർ അബ്ബാസ് കമാംപാലം എന്നിവരെയും വൈസ് ചെയർമാൻമാരായി മുഹമ്മദ്  കുഞ്ഞി ചക്രവർത്തി, ഹസൈനാർ ത്രീസ്റ്റാർ എന്നിവരെയും ജോയിന്റ് കൺവീനർ മാരായി ഗഫൂർ കടപ്പുറം, ഷഫീഖ് അഹമ്മദ്, അബൂബക്കർ ബേക്കൽ എന്നിവരെയും തെരെഞ്ഞെടുത്തു. യോഗത്തിൽ വെച്ച് വിവിധ സബ് കമ്മിറ്റി കൾക്കും രൂപം നൽകി.

ക്ലബ്ബ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ചോനായി അധ്യക്ഷത വഹിച്ച യോഗത്തിൽ ജ:സെക്രട്ടറി ഷമീം കോട്ടക്കുന്ന് സ്വാഗതവും ട്രഷറർ ആഷിഫ് കെ.എം.എ നന്ദിയും പറഞ്ഞു. 


Post a Comment

0 Comments