'ക്ലാസിക്ക്... ഗ്രാന്‍ഡ് ഫിനാലെ'- ടോസ് ഓസ്‌ട്രേലിയക്ക്, ഇന്ത്യക്ക് ബാറ്റിങ്

LATEST UPDATES

6/recent/ticker-posts

'ക്ലാസിക്ക്... ഗ്രാന്‍ഡ് ഫിനാലെ'- ടോസ് ഓസ്‌ട്രേലിയക്ക്, ഇന്ത്യക്ക് ബാറ്റിങ്അഹമ്മദാബാദ്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ലോകകപ്പ് ഫൈനല്‍ പോരാട്ടം അല്‍പ്പ സമയത്തിനുള്ളില്‍. ടോസ് നേടി ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങിനു അയച്ചു. 


സെമിയടക്കം പത്തില്‍ പത്ത് വിജയങ്ങളുടെ ആധികാരികതയുമായി ഇന്ത്യ നില്‍ക്കുമ്പോള്‍ തുടക്കത്തില്‍ രണ്ട് മത്സരങ്ങള്‍ തോറ്റ് ആരംഭിക്കേണ്ടി വന്ന ഓസീസ് പടിപടിയായി മികവിലേക്ക് എത്തുകയായിരുന്നു. ഇരു ടീമുകളും നിലവില്‍ ഫോമിന്റെ മൂര്‍ധന്യത്തില്‍. ഇന്ത്യ മൂന്നാം കിരീടവും ഓസ്‌ട്രേലിയ ആറാം കിരീടവുമാണ് ലക്ഷ്യമിടുന്നത്. ഇന്ത്യക്കിത് നാലാം ഫൈനല്‍. ഓസ്‌ട്രേലിയക്ക് എട്ടാമത്തേത്. 


1983, 2011 വര്‍ഷങ്ങളിലാണ് ഇന്ത്യയുടെ രണ്ട് കിരീട നേട്ടങ്ങള്‍. 2003ല്‍ ഫൈനല്‍ കളിച്ചെങ്കിലും ഓസീസിനു മുന്നില്‍ കിരീടം വച്ചു. ആ കണക്ക് 20 വര്‍ഷങ്ങള്‍ക്കിപ്പുറം തീര്‍ക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. 


1975ല്‍ ഓസ്‌ട്രേലിയ പ്രഥമ ലോകകപ്പിന്റെ ഫൈനലില്‍ കളിച്ചെങ്കിലും അന്ന് വെസ്റ്റ് ഇന്‍ഡീസിനോടു പരാജയപ്പെട്ടു. 1987ല്‍ ഫൈനലിലെത്തി കിരീടം സ്വന്തമാക്കി. 1996ല്‍ വീണ്ടും ഫൈനലില്‍. അന്ന് ശ്രീലങ്കയോടു തോല്‍വി. പിന്നീട് 1999, 2003, 2007 വര്‍ഷങ്ങളില്‍ തുടരെ കിരീടം. അതിനു വിരാമമിട്ടത് ഇന്ത്യ. 2011ല്‍ കിരീടം ധോനിയും സംഘവും നേടി. 2015ല്‍ ഓസ്‌ട്രേലിയ കിരീടം തിരികെ പിടിച്ചു.

Post a Comment

0 Comments