നേത്ര പരിശോധന ക്യാമ്പ് നടത്തി; സംഘാടക സമിതി രക്ഷാധികാരി സാജിദ് മൗവ്വൽ ഉദ്ഘാടനം ചെയ്തു

നേത്ര പരിശോധന ക്യാമ്പ് നടത്തി; സംഘാടക സമിതി രക്ഷാധികാരി സാജിദ് മൗവ്വൽ ഉദ്ഘാടനം ചെയ്തു




പാക്കം : സ്വാതന്ത്ര്യ സമര സേനാനിയും കോൺഗ്രസ് നേതാവുമായ അടുക്കാടുക്കം കൃഷ്ണൻ നായരുടെ 25-ാം ചരമവാർഷിക ദിനാചരണത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടിയുടെ ഭാഗമായി അജാനൂർ ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ കുശവൻക്കുന്ന് ത്രേസ്യാമ ഐ ഹോസ്പ്പിറ്റലിന്റെ നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പും തിമിര രോഗ നിർണ്ണയ ക്യാമ്പും നടത്തി.


    സംഘാടക സമിതി രക്ഷാധികാരി സാജിദ് മൗവ്വൽ ഉദ്ഘാടനം ചെയ്തു. അജാനൂർ ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് സമീർ ഡിസൈൻസ് അധ്യക്ഷനായി. സംഘാടക സമിതി ചെയർമാൻ സുകുമാരൻ പൂച്ചക്കാട്, സുന്ദരൻ കുറിച്ചിക്കുന്ന്, കണ്ണൻ കരുവാക്കോട്, ഡോ: കുര്യൻ, സി.എം.കുഞ്ഞബ്ദുള്ള, കെ.രാമചന്ദ്രൻ നായർ, ശശിധരൻ ആലിൻറടി, ശശി ഏച്ചിക്കാട്ട്, പി.കെ.അമ്പാടി, എം. രാധാകൃഷ്ണൻ നമ്പ്യാർ, എം. രത്നാകരൻ നമ്പ്യാർ എന്നിവർ സംസാരിച്ചു.


    സംഘാടക സമിതിയുടെ നേതൃത്വത്തിൽ നിരവധി അനുബന്ധ പരിപാടികളാണ് നടന്നു വരുന്നത്. മെയ് 27 നാണ് 25-ാം വർഷിക ദിനാചര പരിപാടി നടക്കുന്നത്.

Post a Comment

0 Comments