ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി എം.ഐ. സി സൗദി സമ്മളനം

LATEST UPDATES

6/recent/ticker-posts

ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി എം.ഐ. സി സൗദി സമ്മളനം



ചട്ടഞ്ചാൽ: എം.ഐ.സി മുപ്പതാം  വാർഷിക സനദ് ദാന മഹാ സമ്മേളനത്തോടനുബന്ധിച്ച് സൗദി ദമ്മാം റോസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ നടന്ന പ്രചരണ സമ്മേളന പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.  സംഘാടനം കൊണ്ട് മികവ് തെളിയിച്ച സമ്മേളനത്തിൽ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു.

എം.ഐ.സി. സൗദി തല പ്രചരണ ഉദ്ഘാടനം അബ്ദുറഹ്മാൻ കല്ലായി സാഹിബ് നിർവഹിച്ചു. സൗദി ദമാം മേഖലാ സമ്മേളനം

 എം.ഐ.സി. ദമ്മാം ചാപ്റ്റർ ചെയർമാൻ സവാദ് ഫൈസി ഉദ്ഘാടനം നിർവഹിച്ച സംഗമത്തിൽ ദമ്മാം ചാപ്റ്റർ പ്രസിഡന്റ് ഹക്കിം തെക്കിൽ അധ്യക്ഷനായി.  ജനറൽ സെക്രട്ടറി ജമാൽ ആലമ്പാടി സ്വാഗതം പറഞ്ഞു. എം.ഐ.സി വർക്കിങ്ങ് സെക്രട്ടറി സയ്യിദ് ഹുസൈൻ തങ്ങൾ മാസ്തിക്കുണ്ട് മുഖ്യാ ഥിതിയായി. എം.ഐ .സി സെക്രട്ടറി അഡ്വ: ഹനീഫ് ഹൃദവി മുഖ്യ പ്രഭാഷണം നിർവഹിക്കുകയും മൻസൂർ ഹുദവി സന്തോഷ് നഗർ പ്രൊജക്ട് അവതരണവും നടത്തി. അബ്ദുൽ ഖാദർ സാഹിബ്,ഖാളി മുഹമ്മദ്,അബ്ദുറഹ്മാൻ സാഹിബ് പൂനൂർ, അബു ജിർഫാസ് മൗലവി അറക്കൽ, ഉമ്മർ സാഹിബ് വളപ്പിൽ ,അബ്ദുൽ മജീദ്,ഹസൻ അടൂർ ,അറഫാത്ത് ചെമ്നാട്, ആശി നെല്ലിക്കുന്ന് , സി.എ. ച്ച് മുഹമ്മദ് മുഘു , തുടങ്ങിയവർ പങ്കെടുത്തു. നവംബർ 21 ന് അപ്സര റസ്റ്റോറന്റ് , അൽ ഖോബറിൽ വെച്ച് നടക്കുന്ന എം.ഐ.സി. മുപ്പതാം വാർഷിക സമ്മളന പ്രചരണവും വൻ വിജയമാക്കാൻ മുഴുവൻ പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് സയ്യിദ് ഹുസൈൻ തങ്ങൾ അഭ്യർത്ഥിച്ചു.

Post a Comment

0 Comments