അജാനൂർ : മുസ്ലിം ലീഗ് അജാനൂർ പഞ്ചായത്ത് കൗൺസിൽ യോഗം പ്രസിഡന്റ് മുബാറക്ക് ഹസൈനാർ ഹാജിയുടെ അധ്യക്ഷതയിൽ ജില്ലാ വൈസ് പ്രസിഡന്റ് വൺഫോർ അബ്ദുൽ റഹിമാൻ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് കാസറഗോഡ് പുതുതായി നിർമ്മിക്കുന്ന ജില്ലാ ആസ്ഥാന മന്ദിരത്തിന്റെ ഫണ്ട് ശേഖരണം വിജയിപ്പിക്കാനും പുതുതായി വോട്ടർ പട്ടികയിൽ വോട്ട് ചേർക്കാനും വാർഡ് തലങ്ങളിൽ പ്രവർത്തനം ശക്തിപ്പെടുത്താൻ കൺവെൻഷനുകൾ വിളിച്ചു ചേർക്കാനും തീരുമാനിച്ചു. ജനറൽ സെക്രട്ടറി ബഷീർ ചിത്താരി സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ബഷീർ വെള്ളിക്കോത്ത്,ഭാരവാഹികളായ മൂസ ഹാജി തെരുവത്ത്,പി.എം.ഫാറൂഖ്,സി.മുഹമ്മദ് കുഞ്ഞി,ഏ.പി.ഉമർ,മുല്ലക്കോയ തങ്ങൾ,ഹസൈനാർ മുക്കൂട്,മുഹമ്മദ് കുഞ്ഞി കപ്പണക്കാൽ,ഖാലിദ് അറബിക്കാടത്ത്,ശീബാ ഉമർ,സി.കുഞ്ഞാമിന,ആസിഫ് ബദർ നഗർ,സി.കെ.ഇർഷാദ്,സി.എച്ച്.ഹംസ,സലാം പാലക്കി,സി.കെ.ശറഫുദ്ധീൻ,വാർഡ് ഭാരവാഹികൾ സംസാരിച്ചു.കെ.എം.മുഹമ്മദ് കുഞ്ഞി നന്ദി പറഞ്ഞു.
0 Comments