എം കെ കുഞ്ഞബ്ദുള്ള ഹാജി സ്മരണിക പ്രകാശനം ചെയ്തു

LATEST UPDATES

6/recent/ticker-posts

എം കെ കുഞ്ഞബ്ദുള്ള ഹാജി സ്മരണിക പ്രകാശനം ചെയ്തു



കാഞ്ഞങ്ങാട്: നീണ്ട 35 വര്‍ഷം കാഞ്ഞങ്ങാട് മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡണ്ടും ആറങ്ങാടി ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ടും മത സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന ആറങ്ങാടി എംകെ കുഞ്ഞബ്ദുള്ള ഹാജിയുടെ പേരില്‍ പുറത്തിറക്കിയ ഓര്‍മ്മയിലെ എം കെ എംകെ കുഞ്ഞബ്ദുല്ല ഹാജി സ്മരണിക പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ കാഞ്ഞങ്ങാട് സി എച്ച് സെന്റര്‍ പ്രസിഡന്റ് തായല്‍ അബൂബക്കര്‍ ഹാജിക്ക് നല്‍കി് പ്രകാശനം ചെയ്തു. ചടങ്ങില്‍ അഡ്വ. എന്‍ എ ഖാലിദ് അധ്യക്ഷത വഹിച്ചു.ബഷീര്‍ വെള്ളിക്കോത്ത്, ബഷീര്‍ ആറങ്ങാടി, എന്‍ എ ഉമ്മര്‍, ടി.റംസാന്‍, കെ മുഹമ്മദ് കുഞ്ഞി, എം കെ അബൂബക്കര്‍ ഹാജി, അബ്ദുറസാക്ക് തായലക്കണ്ടി, സി കെ അഷറഫ്, പുത്തൂര്‍ മുഹമ്മദ് കുഞ്ഞി ഹാജി, സി. മുഹമ്മദ് കുഞ്ഞി, ടി. അബൂബക്കര്‍ ഹാജി, സെവന്‍ സ്റ്റാര്‍ അബ്ദുള്‍ റഹ്മാന്‍, എം കെ മജീദ്, സി കെ റഹ്മത്തുല്ല, മസാഫി മുഹമ്മദ് കുഞ്ഞി, ഖാലിദ് അറബിക്കാടത്ത്, ശെരീഫ് ബാവനഗര്‍, എ.പി ഉമ്മര്‍, ബഷീര്‍ കൊവ്വല്‍പള്ളി, പി.കെ അബ്ദുല്ലക്കുഞ്ഞി, എം.കെ റഷീദ് നന്ദി പറഞ്ഞു.

Post a Comment

0 Comments