സംസ്കാരങ്ങളെയും ചരിത്രത്തെയും വീണ്ടെടുക്കാനുള്ള ശ്രമമാണ് 'ബേക്കൽ ആർട്ട് ഫോറത്തിന്റെ' പ്രഖ്യാപിത ലക്ഷ്യമെന്നത് അഭിമാനാർഹമായ കാര്യമെന്ന് - ഡോ.എ.എം.ശ്രീധരൻ

LATEST UPDATES

6/recent/ticker-posts

സംസ്കാരങ്ങളെയും ചരിത്രത്തെയും വീണ്ടെടുക്കാനുള്ള ശ്രമമാണ് 'ബേക്കൽ ആർട്ട് ഫോറത്തിന്റെ' പ്രഖ്യാപിത ലക്ഷ്യമെന്നത് അഭിമാനാർഹമായ കാര്യമെന്ന് - ഡോ.എ.എം.ശ്രീധരൻപളളിക്കര: നമ്മളിൽ നിന്ന് അന്യം നിന്നു കൊണ്ടിരിക്കുന്ന സംസ്കാരങ്ങളെ, നമ്മുടെ ചരിത്രത്തെ വീണ്ടെടുക്കാനുള്ള ശ്രമമാണ് 'ബേക്കൽ ആർട്ട് ഫോറത്തിന്റെ പ്രഖ്യാപിത ലക്ഷമെന്നത് അഭിമാനാർഹമായ കാര്യമാണെന്ന് കണ്ണൂർ സർവകലാശാല ബഹുഭാഷ പഠന കേന്ദ്രം ഡയറക്ടർ ഡോ.എ.എം.ശ്രീധരൻ പറഞ്ഞു.


ആ പ്രഖ്യാപത്തിന്റെ സാധൂകരണം കൂടിയാണ് റഹ്മാൻ തായലങ്ങാടി രചിച്ച 'വാക്കിന്റെ വടക്കൻ വഴികൾ' എന്ന പുസ്തകം ചർച്ചയ്ക്കായി തിരഞ്ഞെടുത്തതെന്നും അദ്ദേഹം വിലയിരുത്തി.


 കലാ-സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നവരും, പ്രോത്സാഹിപ്പിക്കുന്നവരുമായ സുമനസ്സുകൾ ചേർന്ന് രൂപം നൽകിയ ബേക്കൽ ആർട്ട് ഫോറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. അദേഹം. ബേക്കൽ ആർട്ട് ഫോറം പ്രഥമ പ്രസിഡണ്ട് അബു ത്വാഈ അധ്യക്ഷനായി.


     പ്രമുഖ മാധ്യമ പ്രവർത്തകൻ റഹ്മാൻ തായലങ്ങാടി മുഖാതിഥിയായി. ബേക്കൽ ആർട്ട് ഫോറം രക്ഷാധികാരി കെ.ഇ.എ.ബക്കർ, സെക്രട്ടറി സുകുമാരൻ പൂച്ചക്കാട്, എഴുത്തുകാരൻ ഡോ.എ.എ.സത്താർ, വൈസ് പ്രസിഡണ്ട് രാജേന്ദ്രപ്രസാദ് എന്നിവർ സംസാരിച്ചു.


      റഹ്മാൻ തായലങ്ങാടിയുടെ 'വാക്കിന്റെ വടക്കൻ വഴികൾ' എന്ന പുസ്തക ചർച്ചയുമുണ്ടായി. ചർച്ചയിൽ കവിത എം.ചെർക്കള, സുമയ്യ തായത്ത് എന്നിവർ പങ്കെടുത്തു. തുടർന്ന് പ്രമുഖ ഗായികാ- ഗായകന്മാരുടെ സംഗീത സന്ധ്യയും നടന്നു.


     ഭാരവാഹികൾ : കെ.ഇ.എ.ബക്കർ (മുഖ്യ രക്ഷാധികാരി), അബു ത്വാ ഈ (പ്രസിഡണ്ട്), കെ.എൻ.രാജേന്ദ്രപ്രസാദ് (വൈസ് പ്രസിഡണ്ട്), സുകുമാരൻ പൂച്ചക്കാട് (സെക്രട്ടറി), സി.എ.സുൽഫിക്കർ അലി (ജോ. സെക്രട്ടറി), ബി.എ.മുഹമ്മദ് കുഞ്ഞി (ട്രഷറർ)


Post a Comment

0 Comments