ഡയാലിസിസ് രോഗികളെ ചേർത്ത് പിടിച്ച് മാട്ടുമ്മൽ ആമു ഹാജി കുടുംബം

LATEST UPDATES

6/recent/ticker-posts

ഡയാലിസിസ് രോഗികളെ ചേർത്ത് പിടിച്ച് മാട്ടുമ്മൽ ആമു ഹാജി കുടുംബംകാഞ്ഞങ്ങാട്: ചിത്താരി പാവപ്പെട്ട വൃക്ക രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്ത് വരുന്ന ചിത്താരി ഡയാലിസിസ് സെന്റെറിലെ രോഗികൾക്ക് കാരുണ്യത്തിന്റെ കൈ നീട്ടിയിരിക്കുകയാണ് ചിത്താരിയിലെ  മാട്ടുമ്മൽ ആമു ഹാജിയുടെ കുടുംബം.

പ്രായമായ ഉമ്മമാർ മുതൽ ചെറുതലമുറയിലെ കുഞ്ഞുങ്ങൾ വരെയുള്ളവർ  കുടുംബ ബന്ധങ്ങൾ ചേർത്ത് പിടിക്കുനതിന് വേണ്ടി കുടുംബ സംഗമം നടത്തി  കളിചിരി തമാശകളുമായി ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ച് പിരിയുമ്പോഴും പാവപ്പെട്ട കിഡ്നി രോഗികൾക്ക് വേണ്ടിയും ഒന്നിക്കുകയായിരുന്നു മാട്ടുമ്മൽ ആമു ഹാജി ഫാമിലി.

സൗത്ത് ചിത്താരിയിൽ പ്രവർത്തിക്കുന്ന ചിത്താരി ഡയാലിസിസ് സെന്റെറിന്റെ കാരുണ്യത്തിന്  കൈ താങ്ങ് ചാലഞ്ച് പദ്ധതിയിൽ പങ്കാളിയായി കൊണ്ടാണ് മാതൃകാ പ്രവർത്തനം നടത്തിയത് പടന്നക്കാട് ബേക്കൽ ക്ലബിൽ വെച്ച് നടന ആമു ഹാജി ഫാമിലി കുടുംബ സംഗമം 2K23 പരിപാടിയിൽ വെച്ച് മാണിക്കോത്ത് ജുമാ മസ്ജിദ് ഖത്തിബ് മുഹയിദ്ധീൻ അൽ അസ്ഹരി ചിത്താരി ഡയാലിസിസ് സെന്റെർ  അഡ്മിനിസ്ട്രേറ്റർ ഷാഹിദ് പുതിയ വളപ്പിന് ചെക്ക് കൈമാറി മാട്ടുമ്മൽ ആമു ഹാജി ഫാമിലിയുടെ ഈ പ്രവർത്തനം മാതൃകാ പരമാണനും നാട്ടിൽ നടക്കുന്ന ഫാമിലി മീറ്റുകൾ കാരുണ്യത്തിന്റെ വേദി കൂടി   ആക്കാൻ എല്ലാവരും ശ്രമിക്കണമെന്നും മുഹിയദ്ധീൻ അൽ അസ്ഹരി ഉസ്താദ് പറഞ്ഞു ചടങ്ങിൽ ഡയാലിസിസ് ബെന്റെർ കൺവീനർ മുഹമ്മദ് കുഞ്ഞി ഖത്തർ ട്രഷാർ,ത്വയ്യിബ് കൂളിക്കാട്  സഹായി ചാരിറ്റബിൾ ട്രസ്റ്റ് കൺവീനർ സി കെ കരീം , മാട്ടുമ്മൽ മുബാറക് ഹസൈനാർ ഹാജി വാർഡ് മെമ്പർ സി കെ ഇർഷാദ്  സി മുഹമ്മദ് കുഞ്ഞി ,ഷെരീഫ് മാട്ടുമ്മൽ ,റാഷിദ് മാട്ടുമ്മൽ  ഷംസു മാട്ടുമ്മൽ, സുബൈർ മാട്ടുമ്മൽ, ഉഷാമത്ത് , ഷാക്കിർ പിവി എന്നിവർ പങ്കെടുത്തു


Post a Comment

0 Comments