മുക്കൂട് ജി.എൽ.പി സ്‌കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

മുക്കൂട് ജി.എൽ.പി സ്‌കൂളിൽ വിജയോത്സവം സംഘടിപ്പിച്ചുമുക്കൂട് : ബേക്കൽ സബ് ജില്ല തലത്തിൽ നടന്ന ശാസ്ത്ര - കായിക - കല മേളകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും, തയ്യാറാക്കിയ അധ്യാപകരെയും പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൊമെന്റോ നൽകി അനുമോദിച്ചു . വിജയോത്സവം 2023 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി . വരും വർഷങ്ങളിൽ ചാമ്പ്യൻ പട്ടം അടക്കം മുക്കൂട് സ്‌കൂളിലേക്ക് കൊണ്ട്വരുന്നതിനുള്ള ഊർജ്ജമായി മാറട്ടെ ഈ വിജയം എന്ന് പി.ടി.എ പ്രസിഡന്റ് റിയാസ് അമലടുക്കം അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു . സർക്കാർ ജീവനക്കാരുടെ സംസ്ഥാന കലോത്സവത്തിൽ ചെണ്ട- തായമ്പക മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സ്‌കൂൾ ജീവനക്കാരൻ പപ്പൻ മാരാരെയും മൊമെന്റോ നൽകി അനുമോദിച്ചു . വിദ്യാർത്ഥികൾക്ക് അധ്യാപകരും, പിടിഎ മെമ്പർമാരും ചേർന്ന് മോമെന്റോകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു . അധ്യാപകർക്ക് പിടിഎ ഭാരവാഹികൾ മൊമെന്റോ കൈമാറി . തുടർന്ന് കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു . 


പ്രഥമാധ്യാപിക ശൈലജ സ്വാഗതം പറഞ്ഞ ചടങ്ങിന് ശ്രുതി ടീച്ചർ നന്ദി പറഞ്ഞു . എം.പി.ടി.എ പ്രസിഡന്റ് റീന രവി , എസ്.എം.സി ചെയർമാൻ എം.മൂസാൻ തുടങ്ങിയവർ സംസാരിച്ചു . അധ്യാപികമാരായ സുജിത , വിജിത , റോഷ്‌ന , അഞ്ജന , ആയിഷ , ആശ , ഫരീദ , രത്നമണി , പിടിഎ ഭാരവാഹികളായ രാജേഷ് , റീന രവി , അശ്വതി പ്രദീപ് തുടങ്ങിയവർ നേതൃത്വം നൽകി .

Post a Comment

0 Comments