യു എ ഇ ഉപ്പള ഗേറ്റ് മീറ്റ് സീസണ്‍ 3 ദുബെെയില്‍ നടന്നു

LATEST UPDATES

6/recent/ticker-posts

യു എ ഇ ഉപ്പള ഗേറ്റ് മീറ്റ് സീസണ്‍ 3 ദുബെെയില്‍ നടന്നു
ദുബെെ: യു എ ഇ ഉപ്പള ഗേറ്റ് കമ്മറ്റി സംഘടിപ്പിച്ച യു എ ഇ ഉപ്പള ഗേറ്റ്  മീറ്റ് അപ്പ് പരിപാടി ദുബെെ പിയര്‍ ക്രീക്ക് ഹോട്ടലില്‍ നടന്നു.  ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ്  ഇന്‍ഡസ്ട്രി ബോഡിയിലെ അംഗം അബ്ദുല്‍ ലത്തീഫ് ഉപ്പള ഗേറ്റ് പരിപാടി ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം എം എൽ എ . എ കെ എം അഷ്റഫ് മുഖ്യ പ്രഭാഷണം നടത്തി. പ്രമുഖ വ്യവസായി UK യൂസഫ് ഉപ്പള, മൊയ്തീന്‍ അഷ്റഫ് ഒമാന്‍, അബ്ദുല്ല പൊയ്യ ഒമാന്‍, ഒമാന്‍ സ്വദേശി മുഹമ്മദ് അബ്ദുല്ല അല്‍-വഹയ്ബി, സംസു ഒമാന്‍, താജുദ്ദീന്‍ ഉപ്പള ഗേറ്റ്, ജമാല്‍ പുതിയോത്ത്, അദ്ദു ഖെെസര്‍, ഹനീഫ് സിഫ അല്‍ ജസീറ ഡയറക്ടര്‍, നാട്ടിലേയും ഗല്‍ഫിലേയും പ്രമുഖരും, വ്യവസായികളും  പങ്കെടുത്തു. മൂന്ന് പതിറ്റാണ്ടിന് മേലെ യു എ യില്‍ പ്രവാസികളായ നാട്ടുക്കാരെ ആദരിച്ചു, യു എ ഇ ഉപ്പള ഗേറ്റ് കമ്മറ്റി വെെസ് ചെയര്‍മാന്‍ അബ്ദുല്ല പുതിയോത്ത് സ്വാഗതം പറഞ്ഞു,കമ്മറ്റി പ്രസിഡന്‍റ് അഷ്റഫ് കാപ്പാട്,സെക്രട്ടറി സിറാജ്,ട്രഷറര്‍ സെെഫു,നിസാര്‍,സിദ്ദീഖ് ഇദ്ദി,ഫാറൂഖ് ഒലംപിയ,മഹ്സൂഖ്,ഹമീദ് പുതിയോത്ത്,ഷെരീഫ്,ആസിഫ് എം എച്ച് എന്നിവര്‍ നേത്യത്വം നല്‍കിയ പരിപാടിയില്‍ ഉപ്പള ഗേറ്റിലേയും പരിസര പ്രദേശങ്ങളിലുള്ളവരും സംബന്ധിച്ചു.


Post a Comment

0 Comments